പീഡനകേസ് പ്രതിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

പോക്‌സോ കേസ് പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍. പ്രതി ഷാന്‍ മുഹമ്മദിന് വേണ്ടി അഭിഭാഷകനായ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷാന്‍ മുഹമ്മദ്.

മുന്നുമാസത്തോളം പ്രതി കുട്ടിയെ പീഡിപ്പിച്ചതായി പരാതി വന്നിരുന്നു. പീഡനത്തില്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഗര്‍ഭചിദ്രം നടത്തി.

ഒളിവില്‍ കഴിയുന്ന ഷാന്‍ മുഹമ്മദിന് എതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News