പദവികൾ തേടിവന്നതാണ് ചരിത്രം: പിന്നിൽ നിന്ന് കുത്തിയവർക്കായി ചെന്നിത്തലയുടെ ഓർമ്മപ്പൂക്കൾ

സുഹൃത്തുക്കളെന്ന് കരുതി ഒപ്പം നിന്നവർ പിന്നിൽ നിന്ന് കുത്തിയെന്ന പരോക്ഷ വിമർശനത്തിനു പിന്നാലെ കടന്നു വന്ന വഴികൾ ഡൗൺ മെമ്മറി ലൈൻ എന്ന ഹാഷ് ടാഗിൽ ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മുന്നിൽ വന്ന് പുകഴ്ത്തി സംസാരിക്കുന്നവരും ചിരിക്കുന്നവരുമെല്ലാം നമ്മുടെ സുഹൃത്തുക്കളായിരിക്കുമെന്ന് കരുതരുതെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നമ്മെ തകർക്കാൻ നമുക്ക് മാത്രമേ കഴിയൂ. ഒപ്പം നിന്നവർ ആക്രമിക്കുമ്പോഴാണ് നാം തകർന്നുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പല രീതിയിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്ക് ശേഷമാണ് പുതിയ ഒളിയമ്പുമായി ചെന്നിത്തല എത്തിയിരിക്കുന്നത്. ചെന്നിത്തലയെ ആരൊക്കെയോ ചതിച്ചു,എന്നാണ് പറഞ്ഞു വയ്ക്കുന്നത്.

ഗാന്ധി കുടുംബവുമായുള്ള ബന്ധവും രാഷ്ട്രീയ പരിചയ സമ്പത്തും വ്യക്തമാക്കിക്കൊണ്ടുള്ള ട്വീറ്റുകളും രമേശ് ചെന്നിത്തല പങ്കു വച്ചിട്ടുണ്ട്. 82- ൽ ഹരിപ്പാട് മത്സരിക്കുമ്പോൾ പ്രചാരണത്തിനെത്തിയ ഇന്ദിരയുടേയും സ്വീകരിക്കാനെത്തിയ കെ. കരുണാകരനും ഒപ്പമുള്ള ചിത്രത്തിലൂടെ പറക്കാൻ ചിറക് നൽകിയതും പോരാടാൻ ഊർജം നൽകിയതും ഈ നേതാക്കളാണെന്നാണ് ചെന്നിത്തല പറഞ്ഞു വരുന്നത്.

പദവികൾ തേടിവന്ന ചരിത്രമാണ് തനിക്കുള്ളതെന്നും ഒതുക്കാം പക്ഷേ ഇല്ലാതാക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല ട്വീറ്റുകളിലൂടെ പറഞ്ഞുവെയ്ക്കുന്നു. കൃത്യമായ കണക്കൂകൂട്ടലും ഓർമ്മപ്പെടുത്തലുമെല്ലാം അദ്ദേഹത്തിന്റെ ടീറ്റിൽ പ്രകടമാണ്. പരിചയസമ്പത്ത് വെളിവാക്കുക വഴി ഒപ്പം നിന്ന് കാല് വാരിയവർക്കുള്ള മറുപടി കൂടിയാണ് ഡൗൺ മെമ്മറി ലൈൻ എന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News