നെന്മാറ ദമ്പതികളെ മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിക്കുന്നു

പത്ത് വര്‍ഷം വീട്ടില്‍ ഒളിച്ച് താമസിപ്പിച്ച നെന്മാറ ദമ്പതികളെ മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിക്കുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥാണ് വിത്തനശ്ശേരിയിലെ ദമ്പതികളുടെ വീട്ടിലെത്തിയത്.

മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്മീഷന്‍ സന്ദര്‍ശനം.

സംഭവത്തില്‍ യുവജന കമ്മീഷനും വനിതാ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വനിതാ കമ്മീഷന്‍ അംഗങ്ങള്‍ റഹ്മാന്റെയും സജിതയുടെയും വീട് സന്ദര്‍ശിച്ചിരുന്നു.’

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here