ബി.കെ ഹരിനാരായണന്റെ മഞ്ഞപ്പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പുതിയ താരം

ബി.കെ ഹരിനാരായണന്റെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പുതിയ താരം

ഗാനരചയിതാവ് ബി.കെ ഹരിനാരായണന്റെ ഈ മഞ്ഞപ്പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പുതിയ താരം. പാടുന്നവര്‍ക്ക് അവരുടെ ഇഷ്ടപ്രകാരം വരികളെ മുറിക്കാവുന്നതും തിരുത്താവുന്നതും ആണെന്ന് പറഞ്ഞുകൊണ്ടാണ് ഹരിനാരായണന്‍ ‘മഞ്ഞപ്പാട്ട്’ എഴുതി സോഷ്യല്‍ മീഡിയയില്‍ പോസ്ററ് ചെയ്തത്.

പാലക്കാട് ജില്ലയില്‍ അമ്മ വീടിനടുത്തുള്ള കാവിലെ വേല കാണാന്‍ ബസില്‍ പോകവെയാണ് ഹരിനാരായണന്‍ കുഞ്ഞായിയെ കാണുന്നത്. കുഞ്ഞായിയുടെ മഞ്ഞക്കണ്ണടയും കുപ്പായവും കുഞ്ഞായി പറഞ്ഞ കഥയും അതിന് ഹരിനാരായണന്റെ വ്യാഖ്യനവും എല്ലാമാണ് മഞ്ഞപ്പാട്ടിലുള്ളത്. പാട്ടുകഥ വായിച്ച് രസം തോന്നി സംഗീതം നിര്‍വഹിക്കുകയും പോസ്റ്റര്‍ ചെയ്യുകയും എല്ലാം ചെയ്യുകയായിരുന്നു സുഹൃത്തുക്കളും പരിചയക്കാരും. ഫേസ്ബുക്കില്‍ എഴുതിയിട്ട കുഞ്ഞായിപ്പാട്ട് പ്രായഭേദമന്യേ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഹരിനാരായണന്‍ നിരവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ്. മഞ്ഞപ്പാട്ടിന് ഈണം നല്‍കിയതും പാടിയതും സംഗീത സംവിധായകനായ രാം സുരേന്ദര്‍ ആണ്. ജയറാം രാമചന്ദ്രനാണ് പോസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഷിജോ തളിയചിറയുടേതാണ് എഡിറ്റിങ്.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News