വെള്ളറട സിഎസ്എല്‍ടിസിയില്‍ നിന്ന് വാറ്റ് ഉപകരണങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ പ്രതിഷേധം ശക്തം; സമഗ്ര അന്വേഷണമാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രതിഷേധ ധര്‍ണ

വെള്ളറട സിഎസ്എല്‍ടിസിയില്‍ നിന്ന് വാറ്റ് ഉപകരണങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ പൊലീസും എക്‌സൈസും മൗനം പാലിക്കുന്നു എന്ന് ആരോപിച്ച് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. വെള്ളറട ജംഗ്ഷനിലും, പഞ്ചായത്ത് ഓഫീസ് പടിക്കലുമാണ് എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തിയത്.

ഇന്നലെയാണ് വെള്ളറട സ്വകാര്യ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സിഎസ്എല്‍ടിസിയില്‍ നിന്നും വാറ്റ് ഉപകരണങ്ങള്‍ കണ്ടെത്തിയത്. സി എസ് എല്‍ സി യുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ നിയോഗിച്ചിരുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്ക് നല്‍കിയ മുറിയിലായിരുന്നു ഗ്യാസ് സ്റ്റൗ ഉള്‍പ്പെടെ ഉപയോഗിച്ചുകൊണ്ടുള്ള ചാരായം വാറ്റ് സജ്ജീകരണങ്ങള്‍ കണ്ടെത്തിയത്.  സംഭവത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ കണ്ടെത്തിയില്ല.

കൊവിഡ് പോസിറ്റീവ് ആയി ചികിത്സയിലിരുന്ന ഒരാള്‍ നല്‍കിയ രഹസ്യ വിവര ത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍സ് ഓഫീസര്‍ സ്ഥലത്തെത്തി ഉപകരണങ്ങള്‍ കണ്ടു കെട്ടി. ഇവ വെള്ളറട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിള്‍സൂക്ഷിച്ചിട്ടുണ്ട്.

സംഭവത്തില്‍ കേസെടുത്ത് ശക്തമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യും പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളും രംഗത്തുവന്നിരുന്നു.

കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും, ക്രിമിനല്‍ പശ്ചാത്തലമുള്ള താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിടണമെന്നൂം ആവശ്യപ്പെട്ട് ആയിരുന്നു എല്‍ഡിഎഫ് എഫ് ധര്‍ണ്ണ നടത്തിയത്.

വെള്ളറട ജംഗ്ഷനില്‍ സി പി ഐ .വെളളളറട എല്‍ സി സെക്രട്ടറി.ഇടമനശ്ശേരി സന്തോഷിന്റ അധ്യക്ഷതയില്‍ കൂടിയ ധര്‍ണ്ണ സിപിഎം ഏരിയ ഏരിയ കമ്മിറ്റി അംഗം ടി എല്‍ രാജ് ഉദ്ഘാടനം ചെയ്തു.

സെക്രട്ടറിപഞ്ചായത്ത് ഓഫീസ് പടിക്കല്‍ സിപിഐഎം കിളിയൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിപനച്ചമൂട് ഉദയന്റ അധ്യക്ഷതയില്‍ നടന്ന ധര്‍ണാ സമരം സിപിഐഎംവെള്ളറട ഏരിയ സെക്രട്ടറി ഡി കെ ശശി ഉദ്ഘാടനം ചെയ്തു. ധര്‍ണ നടത്തിയതിന് 20 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News