മീന്‍കറിയെച്ചൊല്ലിയുള്ള തര്‍ക്കം; ഹോട്ടലിന്‍റെ ചില്ല് ഇടിച്ച് തകര്‍ത്ത യുവാവ് രക്തം വാര്‍ന്ന് മരിച്ചു

പാലക്കാട് മീന്‍കറിയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലിന്റെ ചില്ല് ഇടിച്ച് തകര്‍ത്ത യുവാവ് രക്തം വാര്‍ന്ന് മരിച്ചു. കല്ലിങ്കല്‍ കളപ്പക്കാട് സ്വദേശി ശ്രീജിത്താണ് മരിച്ചത്. യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൂട്ടുപാതയിലെ ഹോട്ടലില്‍ രാത്രി എട്ടു മണിയോടെയാണ് സംഭവം. ശ്രീജിത്തും നാല് സുഹൃത്തുക്കളും ഹോട്ടലിലെത്തി മീന്‍ കറി വാങ്ങിച്ചിരുന്നു. ഹോട്ടല്‍ അടച്ചതിനു ശേഷം മദ്യ ലഹരിയില്‍ വീണ്ടും വന്ന് മീന്‍ കറി ആവശ്യപ്പെട്ടു. എന്നാല്‍ കടയടച്ചതിനാല്‍ മീന്‍ കറി നല്‍കാനാവില്ലെന്ന് കടയുടമ അറിയിച്ചതോടെ ബഹളം വെച്ച് ഹോട്ടലിന്റെ ചില്ല് കൈ കൊണ്ട് ഇടിച്ച് തകര്‍ക്കുകയായിരുന്നു.

സുഹൃത്തുക്കള്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈക്ക് ഗുരുതരമായി പരുക്കേറ്റ് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

ശ്രീജിത്തും സുഹൃത്തുക്കളും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here