സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന; ബെവ്കോ ഔട്ട് ലെറ്റുകള്‍ വ‍ഴി മാത്രം ഇന്നലെ വിറ്റത് 52 കോടിയുടെ മദ്യം

അടച്ചുപൂട്ടലിന് ശേഷമുള്ള ആദ്യഅണ്‍ലോക്ക് ദിനമായിരുന്ന ഇന്നലെ സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന. ബെവ്കോ ഔട്ട് ലെറ്റുകള്‍ വ‍ഴി മാത്രം ഇന്നലെ വിറ്റത് 52 കോടിയുടെ മദ്യം. 69 ലക്ഷം രൂപയുടെ മദ്യവില്‍പനയുമായി പാലക്കാട് തേന്‍കുറുശ്ശിയിലെ ഔട്ട്ലെറ്റും റെക്കോഡിട്ടു.

വിശേഷ ദിവസങ്ങളില്‍ മാത്രം റെക്കോഡ് മദ്യവില്‍പന രേഘപ്പെടുത്തുന്ന സംസ്ഥാനത്ത് ആ ചരിത്രമാണ് ഇന്നലെ തിരുത്തപ്പെട്ടത്. ഒന്നര മാസത്തെ അടച്ചിടലിന് ശേഷം മദ്യവില്‍പന പുനരാരംഭിച്ചപ്പോള്‍ 52 കോടിയുടെ റെക്കോഡ് വില്‍പനയാണ് രേഖപ്പെടുത്തിയത്. ബിവറേജസ് കോര്‍പറേഷന്‍റെയും കണ്‍സ്യൂമര്‍ ഫെഡിന്‍റെയും വില്‍പന ശാലകള്‍ വ‍ഴിയുള്ള കണക്കാണിത്.

പാലക്കാട് തേന്‍കുറുശ്ശിയിലെ ഔട്ട്ലെറ്റില്‍ 69 ലക്ഷം രൂപയുടെ മദ്യവില്‍പനയാണ് ഇന്നലെ നടന്നത്. 220 ഔട്ട് ലെറ്റുകളായിരുന്നു സംസ്ഥാനത്ത് ഇന്നലെ തുറന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്ഥാന പരിധികളിലെ 40 ഔട്ട്ലെറ്റുകള്‍ തുറന്നിരുന്നില്ല.

ബാറുകളിലെ കണക്കുകള്‍ കൂടി വരുമ്പോള്‍ അണ്‍ലോക്ക് ദിനം വിറ്റ മദ്യത്തിന്‍റെ കണക്ക് നൂറ് കോടി തൊടുമെന്നാണ് വിലയിരുത്തല്‍. ആപ്പിലെ പ്രശ്നങ്ങള്‍ കാരണം നേരിട്ടുള്ള മദ്യ വില്‍പന അനുവദിച്ചത് കളക്ഷനില്‍ വലിയ ചലനമുണ്ടാക്കി. അടച്ചുപൂട്ടല്‍ 1700 കോടിയോളം നഷ്ടം വരുത്തിച്ച ബിവറേജസ് കോര്‍പ്പറേഷന് അടച്ചുപൂട്ടലിന് ശേഷമുള്ള ആദ്യ അണ്‍ലോക്ക് വിശേഷ ദിവസമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel