ഭക്ത ജനങ്ങളെ തടയുക എന്നത് സർക്കാർ ലക്ഷ്യമല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

ആരാധനാലയങ്ങളിൽ ആളുകൾ തടിച്ചു കൂടുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഏതെങ്കിലും സ്ഥാപനങ്ങളെ തകർക്കാൻ ലക്ഷ്യം വച്ചല്ലെന്നും മന്ത്രി പറഞ്ഞു.

ഭക്ത ജനങ്ങളെ തടയുക എന്നത് സർക്കാർ ലക്ഷ്യമല്ല.ആരെയും ദ്രോഹിക്കാനല്ല. രോഗവ്യാപനം തടയുക. ഭക്തരുടെ സുരക്ഷയാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.

രോഗവ്യാപനം നിയന്ത്രണ വിധേയമാകുന്നതിന് അനുസരിച്ച് ഇളവുകൾ നൽകും. ക്ഷേത്രങ്ങളിൽ ഓൺലൈൻ കർമ്മങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News