സമത്വത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടി സാഹസികമായി ജീവിക്കാന്‍ ഒരു സമൂഹത്തെ പഠിപ്പിച്ച വിപ്ലവകാരി

സമത്വത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടി സാഹസികമായി ജീവിക്കാന്‍ ഒരു സമൂഹത്തെ പഠിപ്പിച്ച വിപ്ലവകാരി

പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയ അയ്യങ്കാളി.മാനുഷികമൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട ജനതക്ക് പ്രതീക്ഷയും പ്രത്യാശയും നൽകിയ കരുതലായിരുന്നു അയ്യങ്കാളി.

കേരളചരിത്രത്തിലെ ഒരു ഒരത്ഭുത പ്രതിഭാസമായിരുന്ന സാമൂഹികവിപ്ലവകാരിയായിരുന്ന അയ്യൻ‌ങ്കാളി… അടിച്ചമർത്തപ്പെട്ട വർഗങ്ങളുടെ മോചനത്തിനുവേണ്ടി പടപൊരുതിക്കൊണ്ടു വീരേതിഹാസം രചിച്ച വീരനായകൻ…കല്ലുമാലകൾ പൊട്ടിച്ചെറിയാനും, മാറു മറയ്ക്കാനും അക്ഷരം പഠിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

രാജപാതയിലൂടെ എല്ലാ ഭീഷണികളെയും വെല്ലുവിളിച്ച് തലയുയർത്തിപ്പിടിച്ച് വില്ലുവണ്ടിയില്‍ മുന്നോട്ടു നീങ്ങിയ വിപ്ലവവീര്യം. അറിവിനും വേലക്ക്‌ മതിയായ കൂലിക്കും, വഴിനടക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യത്തിനും ഏവരും അർഹരാണെന്നു ബോധ്യപ്പെടുത്തി പോരാട്ടങ്ങള്‍ നടത്തിയ വിപ്ലവകാരി.സാധുജനങ്ങൾക്കായി പോരാട്ടപാതകൾ സൃഷ്ടിച്ച മഹാൻ.

വേതനവർദ്ധനവും പുലയകുട്ടികളുടെ സ്‌കൂൾ പ്രവേശനവും ആവശ്യപ്പെട്ട് കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് തൊഴിൽ സമരം നടത്തി.പഞ്ചമിയെ ചേർത്ത് പിടിച്ച ആ കൈകൾ എത്ര കൈകളിലേക്കാണ് ശക്തി പകർന്നത്. .

ദീർഘനാളത്തെ സമരങ്ങൾക്കൊടുവിൽ തിരുവിതാംകൂർ മഹാരാജാവ് എല്ലാവർക്കും സ്‌കൂൾ പ്രവേശനം പ്രഖ്യാപിച്ചു. വിദ്യയാണ്‌ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രഥമ പാതയെന്ന്‌ മനസ്സിലാക്കിയ അയ്യങ്കാളി അതിനായുള്ള ശ്രമങ്ങള്‍ക്കായി ജീവിതം തന്നെ മാറ്റി വെച്ചു .

ദിവാന്‍റെ വസ്ത്രധാരണത്തിന് സമാനമായ രീതിയിൽ വസ്ത്രം ധരിച്ചും തലപ്പാവ് കെട്ടിയും കാതിൽ കടുക്കനിട്ടും മനുഷ്യാവകാശങ്ങൾ ഔദാര്യമല്ലെന്ന് ഭരണകൂടത്തെയും അയിത്തജാതിക്കാരെയും ഒരുപോലെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിനെതിരെ പ്രതിഷേധിക്കാൻ രാജപാതയിലൂടെ വില്ലുവണ്ടിയിൽ സഞ്ചരിച്ചു. അത് അടിച്ചമർത്തപ്പെട്ടവർക്കായി നടത്തിയ ഐതിഹാസികമായ വിമോചന യാത്രയായിരുന്നു.

കല്ലുമാല സമരവും പെരിനാട് സമരവുമെല്ലാം അയ്യങ്കാളി നടത്തിയിട്ടുള്ള ചരിത്ര സമരങ്ങളായിരുന്നു. വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ കാർഷകരെ അണിചേർത്ത് നടത്തിയ പണിമുടക്ക് സമരം ചരിത്രമായി. ജാതി കോടതികൾക്കെതിരെ, സമുദായ കോടതി എന്ന ബദൽ മാതൃകയുണ്ടാക്കി. സ്ത്രീ വിദ്യാഭ്യാസത്തിനും ലിംഗസമത്വത്തിനുമായി എക്കാലവും നിലകൊണ്ടു .

1904-ൽ വെങ്ങാനൂരിൽ ആദ്യ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തെ തുടർന്ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യൻകാളിയെ സന്ദർശിച്ചത് ചരിത്രമുഹൂർത്തമായി. അടിച്ചമർത്തപ്പെട്ട നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ ശബ്ദമായിരുന്നു അയ്യങ്കാളി. നൂറ്റാണ്ടുകൾ കഴിഞ്ഞാലും, ലോകത്ത് എവിടെയൊക്കെ മനുഷ്യൻ അരികുചേർക്കപ്പെടുന്നുവോ അവിടെയൊക്കെ ആ ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കും.

സമത്വത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടി സാഹസികമായി ജീവിക്കാന്‍ ഒരു സമൂഹത്തെ പഠിപ്പിച്ച അപൂര്‍വ്വം കേരളീയ സാമൂഹ്യനവോത്ഥാന നായകരില്‍ അഗ്രഗണ്യനാണ് മഹാത്മ അയ്യങ്കാളി.ജാതിശാസനകളെ വെല്ലുവിളിച്ച് സാമൂഹിക പരിവർത്തനത്തിന്റെ വില്ലുവണ്ടി തെളിച്ച അയ്യങ്കാളിയുടെ 80–ാം ചരമവാർഷികമാണിന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News