വിജയ് സേതുപതിയും ജൂനിയര്‍ എന്‍.ടി.ആറും ഒന്നിക്കുന്നു

ജൂനിയര്‍ എന്‍.ടി.ആറും വിജയ് സേതുപതിയും ഒന്നിക്കുന്നു ‘കെ.ജി.എഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തില്‍ വിജയ് സേതുപതി സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജൂനിയര്‍ എന്‍.ടി.ആര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

‘കെ.ജി.എഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തില്‍ വിജയ് സേതുപതി സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജൂനിയര്‍ എന്‍.ടി.ആര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. എന്നാല്‍ പ്രശാന്ത് നീലിന്റെ മറ്റൊരു ചിത്രമായ സലാറിലും വിജയ് സേതുപതി പ്രതിനായക വേഷത്തില്‍ എത്തുന്നുണ്ട്. പ്രഭാസ് ആണ് സലാറിലെ നായകന്‍.

ചിരഞ്ജീവി നായകനായ സെയ് റാ നരസിംഹ റെഡി എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി തെലുങ്ക് സിനിമാലോകത്തു ചുവടുറപ്പിക്കുന്നത്. ചിത്രത്തിലെ വിജയ് സേതുപതിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. അടുത്തിടെ റിലീസായ ഉപ്പേന എന്ന തെലുങ്ക് ചിത്രത്തിലും വിജയ് സേതുപതി മികച്ച പ്രതിനായക വേഷത്തില്‍ തിളങ്ങിയിരുന്നു. അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ്പ എന്ന ചിത്രത്തിലും വിജയ് സേതുപതി അഭിനയിക്കേണ്ടതായിരുന്നു. എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നം കാരണം ഒടുവില്‍ വിജയ് സേതുപതി ചിത്രം ഉപേക്ഷിച്ചു.

അതേസമയം ലോകേഷ് കനകരാജ് സവിധാനം ചെയ്യുന്ന കമല്‍ഹാസന്‍ ചിത്രത്തിലും വിജയ് സേതുപതിയും എത്തുന്നുണ്ട്. വിക്രം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് പ്രതിനായക വേഷത്തിലെത്തുന്നത്. ഒരേ സമയം നായകനായും പ്രതിനായകനായും ആരാധകരുടെ മനസ്സില്‍ ഇടം നേടുകയാണ് വിജയ് സേതുപതി. തന്റെ സൂപ്പര്‍ താരപരിവേഷമൊന്നും വില്ലനായി അഭിനയിക്കാന്‍ താരത്തിന് ഒരു തടസ്സമേയല്ല.അടുത്തിടെ കളക്ഷന്‍ റിക്കോര്ഡുകള്‍ ഭേദിച്ചു വിജയം നേടിയ മാസ്റ്ററില്‍ ഗംഭീര പ്രകടനം ആണ് വിജയ് സേതുപതി കാഴ്ചവച്ചതു. രജനീകാന്ത് നായകനായി 2018 ല്‍ റിലീസായ പേട്ടയിലും വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ തിളങ്ങിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News