അരുണ്‍ വിജയ് നായകനാകുന്ന ‘ബോര്‍ഡര്‍’ ഓ. ടി.ടി റിലീസിന്

അരുണ്‍ വിജയ് നായകനാകുന്ന ‘ബോര്‍ഡര്‍’ ഓ. ടി.ടി റിലീസിന് കൊവിഡ് ലോക്ഡൗന്‍ കാരണം നിരവധി ഇന്ത്യന്‍ ചിത്രങ്ങളാണ് ഓ. ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നത്. തീയേറ്റര്‍ അടഞ്ഞു കിടക്കുന്ന ഈ അവസരത്തില്‍ ഓ. ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സിനിമയുടെ ജീവവായുവാണ്. തമിഴില്‍ നിന്നും മറ്റൊരു ചിത്രം കൂടി ഓ. ടി.ടി പ്ലാറ്റ്‌ഫോമുകളിലേയ്ക്ക്

കൊവിഡ് ലോക്ഡൗന്‍ കാരണം നിരവധി ഇന്ത്യന്‍ ചിത്രങ്ങളാണ് ഓ. ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നത്. തീയേറ്റര്‍ അടഞ്ഞു കിടക്കുന്ന ഈ അവസരത്തില്‍ ഓ. ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സിനിമയുടെ ജീവവായുവാണ്. തമിഴില്‍ നിന്നും മറ്റൊരു ചിത്രം കൂടി ഇപ്പോള്‍ ഓ. ടി.ടി പ്ലാറ്റ്‌ഫോമിലേയ്ക്ക് എത്തുകയാണ്. അരുണ്‍ വിജയ് നായകനാകുന്ന ബോര്‍ഡര്‍ എന്ന ചിത്രമാണ് ഓ. ടി.ടി റിലീസിന് തയ്യാറെടുക്കുന്നത്.

സ്റ്റെഫി പട്ടേലും റജീന കസ്സാന്ദ്രയുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. കുട്രം 23, ആറാട്ട് സിനം എന്നീ ചിത്രങ്ങളുടെ സംവിധായകനായ അറിവഴകന്‍ വെങ്കിടാചലമാണ് ബോര്‍ഡര്‍ സംവിധാനം ചെയ്യുന്നത്. സ്‌പൈ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് രാഘവേന്ദ്രയാണ്. സംഗീതം നിര്‍വഹിക്കുന്നത് സാം സി.എസ്. അഗ്‌നി സിറകുകള്‍, ബോക്സര്‍, സിനം എന്നീ. മൂന്നു ചിത്രങ്ങളാണ് അരുണ്‍ വിജയുടേതായി റിലീസിന് കാത്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here