190 രാജ്യങ്ങളിലായി 17 ഭാഷകളില്‍ ജഗമേ തന്തിരം, റിലീസിന് മണിക്കൂറുകള്‍ മാത്രം നില്‍ക്കെ വ്യാജ പതിപ്പ് ടെലഗ്രാമില്‍

ചിത്രം പുറത്തിറങ്ങി വെറും മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കുമാണ് വ്യാജപതിപ്പുകള്‍ ടെലഗ്രാമില്‍ പ്രചരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കഴിഞ്ഞ വര്‍ഷം മേയില്‍ പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ജ?ഗമേ തന്തിരം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടുപോയത്.

കാര്‍ത്തിക് സുബ്ബരാജ്- ധനുഷ് കൂട്ടുകെട്ടില്‍ റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രമാണ് ജഗമേ തന്തിരം. മലയാളി താരങ്ങളായ ജോജു ജോര്‍ജും ഐശ്വര്യലക്ഷ്മി ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. . പുതിയ വിവരങ്ങള്‍ സംവിധായകന്‍ കൈമാറിയിരുന്നു.അതോടൊപ്പം 190 രാജ്യങ്ങളിലായി 17 ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

അടുത്തിടെ പുറത്തുവന്ന ട്രെയിലറില്‍ പ്രകടനമാണ് ജോജു കാഴ്ചവെച്ചത്. എല്ലാവരും ഉറ്റു നോക്കുന്ന കഥാപാത്രം തന്നെയാണ് ജോജുവിന്റെത്. നെറ്റ്ഫ്ലിക്സിലൂടെ സിനിമ എത്തും.സുരുളി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ധനുഷ് എത്തുന്നത്. ജെയിംസ് കോസ്മോ, കലയരസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കാര്‍ത്തിക് സുബ്ബരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജഗമേ തന്തിരം’ ആക്ഷന്‍ പായ്ക്ക്ഡ് ഗ്യാങ്സ്റ്റര്‍ ചിത്രമാണ്.സഞ്ചന നടരാജനാണ് മറ്റൊരു നായിക.റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News