
പീഡനകേസ് പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനെതിരെ ഡിവൈഎഫ്‌ഐ. ഇരയ്ക്ക് ഒപ്പം നില്‍ക്കാതെ വേട്ടക്കാരന്റെ ഗോഡ്ഫാദര്‍ ആയി മാത്യു കുഴല്‍ നാടന്‍ മാറിയെന്ന്
ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് വിമര്‍ശിച്ചു.
ചെറിയ കുട്ടിയെ പീഡിപ്പിച്ച സംഭവം മാത്യു കുഴല്‍നാടന്‍ ലഘൂകരിക്കാന്‍ ആണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രമിച്ചത്. മാത്യു കുഴല്‍നാടന്റെ നേതൃത്വത്തിലുള്ള യൂത്ത് കെയര്‍ സജീവ അംഗമാണ് ഒന്നാം പ്രതി റിയാസ്. പ്രതികളെ സംരക്ഷിക്കും എന്ന തുറന്നു പറച്ചിലാണ് യൂത്ത് കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയെന്നും ഇത് കേസ് മൂടിവെക്കാന്‍ ഉള്ള ശ്രമം ആണ് നടക്കുന്നതെന്നും എസ് സതീഷ് വ്യക്തമാക്കി.
മാത്യു കുഴല്‍നാടന്റെ പ്രതികളോടുള്ള ബന്ധത്തെപ്പറ്റി ഡിവൈഎഫ്‌ഐ ആക്ഷേപം ഉന്നയിച്ചിരുന്നു. പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് രമ്യമായി പരിഹരിക്കും എന്ന് കോണ്‍ഗ്രസിന്റേതായി പുറത്തുവന്ന പ്രസ്താവനയില്‍ പറയുന്നു.
ഇരയെ സംരക്ഷിക്കുക എന്ന പൊതു ബോധത്തിന് ഒപ്പം നില്‍ക്കാതെ പ്രതികളെ സംരക്ഷിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് ചെയ്യുന്നത്. പ്രേരണാകുറ്റം ഉള്‍പ്പടെ ചുമത്തിയ കേസ് രാഷ്ട്രീയ പ്രേരിതം ആണെന്ന് എംഎല്‍എ പറയുന്നത്. ഇത് ഇരയെ ബോധപൂര്‍വം ഭയപ്പെടുത്താന്‍ ഉള്ള ശ്രമം ആണെന്നും ഡിവൈഎഫ്‌ഐ ചുണ്ടിക്കാട്ടി.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here