ദില്ലി കലാപ കേസ്; വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല

ദില്ലി കലാപ കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റിലായ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല. ജാമ്യ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ദില്ലി പൊലീസിന്‍റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

ദില്ലി പൊലീസിന്റെ അപ്പീലില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസ് നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. യുഎപിഎ സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണെന്നും കോടതി ചുണ്ടിക്കാട്ടി.

വിദ്യാര്‍ഥി ആക്ടിവിസ്റ്റുകളായ നടാഷ നര്‍വാള്‍, ദേവാംഗന കലിത എന്നിവരാണ് മോചിതരായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച ശേഷം ആസിഫ് ഇഖ്ബാല്‍ തന്‍ഹയും ഇന്ന് തന്നെ ജയില്‍ മോചിതനാകും. നടപടിക്രമണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് ദിവസം സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദില്ലി പൊലീസ് കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു.

പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ ദില്ലി കലാപത്തെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം മെയില്‍ മൂന്ന് പേരും അറസ്റ്റിലാകുന്നത്. ചൊവ്വാഴ്ച ദില്ലി ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇവരെ ജയില്‍ മോചിതരാക്കിയിരുന്നില്ല.

നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് മൂന്ന് ദിവസം സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദില്ലി പൊലീസ് കോടതിയെ സമീപിച്ചെങ്കിലും അഡീഷണല്‍ സെഷന്‍സ് ജഡ്ജി രീവന്ദര്‍ ബേദി ഇത് തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News