ക്ലബ് ഹൗസിന് പുതിയ എതിരാളി ; പുത്തൻ ഫീച്ചറുകളുമായി സ്പോട്ടിഫൈ ​ഗ്രീന്‍ റൂം

കഴിഞ്ഞ ആഴ്ച മുതൽ ക്ലബ്ഹൗസ് ആപ് തരംഗം ആവുകയാണ്. മഹാമാരിക്കാലവും നീണ്ട ലോക്ഡൗണുമെല്ലാം മടുപ്പും വിരസതയുമാണ് ഉളവാക്കുന്നത് . ഈ അവസ്ഥയിൽ തുറന്ന സംവാദത്തിന് അവസരമൊരുക്കിക്കൊണ്ട് ക്ലബ്ഹൗസിന്റെ കടന്ന് വരവ് ജനങ്ങൾക്ക് ആശ്വാസമായി. ആദ്യം ഐ ഒ എസില്‍ മാത്രം ഉണ്ടായിരുന്ന ആപ്പ് പിന്നീട് ആന്‍ഡ്രോയി‍ഡില്‍ വന്നതോടെയാണ് അത് കൂടുതല്‍ ചര്‍ച്ചയായത്. 18 മില്ല്യന്‍ ഡൗണ്‍ലോഡ്സ് ഉള്ള ഈ ആപ്പില്‍ സജീവമാണ് എല്ലാവരും. എന്നാല്‍ ക്ലബ് ഹൗസിനൊര് എതിരാളിയായി വരികയാണ് സ്പോട്ടിഫൈ ​ഗ്രീന്‍ റൂം.

എന്താണ് ഈ ആപ്പിന്റെ പ്രത്യേകത എന്നും എന്തൊക്കെയാണ് ഇതില്‍ ഉള്ളതെന്നും നോക്കാം:

ഇങ്ങനെയാണ് സ്പോട്ടിഫൈ ഗ്രീന് റൂം ഫീഡുകള്
1. എന്താണ് സ്പോട്ടിഫൈ ​ഗ്രീന്‍ റൂം?

ഓഡിയോ മാര്‍ക്കറ്റില്‍ ഇടം പിടിക്കാന്‍ സ്പോട്ടിഫൈ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ബെറ്റി ലാബ് പുറത്തിറക്കിയ ലോക്കര്‍ റൂം എന്ന് സ്പോര്‍സ് ഓഡിയോ ആപ്പ് വാങ്ങുന്നതിന്റെ പദ്ധതിയിലായിരുന്നു. അത് തന്നെയാണ് ആ​ദ്യ സൂചന. ഇപ്പോള്‍ ലോക്കര്‍ റൂമിന്റെ കോഡില്‍ തന്നെയാണ് ​ഗ്രീന്‍ റൂം പ്രവര്‍ത്തിക്കുന്നത്. ലോക്കര്‍ റൂം റീ ഡിസൈന്‍ ചെയ്താണ് ​സ്പോട്ടിഫൈ ​ഗ്രീന്‍ റൂം എന്ന് ആപ്പ് ആയിമാറിയത്. ലോക്കര്‍ റൂമില്‍ അക്കൗണ്ട് ഉള്ളവര്‍ ഇനി ​ഗ്രീന്‍ റൂമിലേക്ക് ആവും സൈന്‍ ഇന്‍ ചെയ്ത് വരിക. നിങ്ങളുടെ സ്പോട്ടിഫൈ അക്കൗണ്ട് ഉപയോ​ഗിച്ച്‌ ​ഗ്രീന്‍ റൂമില്‍ സൈന്‍ ഇന്‍ ചെയ്യാം.

എങ്ങനെ റൂ ഉണ്ടാക്കാം?എന്തൊക്കെയാണ് സ്പോട്ടിഫൈ ​ഗ്രീന്‍ റൂമിലുള്ളത്?

​1. ​ഒരു പുത്തന്‍ ഓഡിയോ സോഷ്യല്‍ മീഡിയ ആപ്പ്

2. നിങ്ങള്‍ക്ക് ലൈവ് ചര്‍ച്ചകള്‍ നടത്താം/ ചര്‍ച്ചകള്‍ കേള്‍ക്കാം

3. ലൈവ് റൂമുകള്‍ ഉണ്ടാക്കാം.

​4. നിങ്ങളുടെ അഭിരുചിക്കനുസരിച്ച റൂമുകളെയും പ്രൊഫൈലുകളേയും തിരഞ്ഞെടുക്കാം

5. സ്പോട്ടിഫൈ അക്കൗണ്ട് ഉപയോ​ഗിച്ച്‌ ​ഗ്രീന്‍ റൂമില്‍ കയറാം

6. ലൈക്ക് ബട്ടന് സമാനമായ ജെം എന്ന ഫീച്ചറുണ്ട്

7. റൂമുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ പറ്റും

8. ചാറ്റ് കണ്ട്രോളിങ്ങും ഫീച്ചറും ലഭ്യമാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News