കാർഷിക നിയമങ്ങൾ പിൻവലിക്കില്ല, എന്നാൽ ചർച്ച നടത്താൻ തയ്യാറാണെന്ന് കേന്ദ്രമന്ത്രി

പുതുക്കിയ കാർഷിക നിയമങ്ങളെക്കുറിച്ചുള്ള പരാതികളും ആശങ്കകളും പരിഹരിക്കുന്നതിന് കർഷകരുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ആവർത്തിച്ചു.

എന്നാൽ, കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറല്ലെന്ന് ടോമർ വ്യക്തമാക്കി.ഹരിയാനയിലുൾപ്പടെ കർഷക സമരം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിലാണ് കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി വ്യക്തമാക്കുന്നത്.

അതേസമയം, കാർഷിക നിയമങ്ങൾ മൂന്നും പിൻവലിക്കാതെ സമരങ്ങൾ അവസാനിപ്പിക്കില്ലെന്നും കൂടുതൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കർഷക നേതാക്കൾ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News