ഡെൽറ്റ വൈറസിനെയാണ് അഭിമുഖീകരിക്കുന്നത്. കർശനമായ മുൻകരുതൽ വേണം

ഡെൽറ്റ വൈറസിനെയാണ് അഭിമുഖീകരിക്കുന്നത്. കർശനമായ മുൻകരുതൽ വേണം

ഡെൽറ്റ വൈറസിനെയാണ് അഭിമുഖീകരിക്കുന്നത്. കർശനമായ മുൻകരുതൽ വേണം എന്ന് മുഖ്യ മന്ത്രി. ഇരട്ട മാസ്കുകൾ ധരിക്കാനും, ചെറിയ കൂടിച്ചേരലുകൾ ഒഴിവാക്കാനും വീടുകൾക്ക് അകത്തും കരുതല് സ്വീകരിക്കാൻ ശ്രദ്ധിക്കണം എന്നും മുഖ്യമന്ത്രി .

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11361 ആണ്. മരണസംഖ്യ 90 ആണ്. കഴിഞ്ഞമൂന്ന് ദിവസങ്ങളിലെ ശരാശരി ടിപിആർ നിരക്ക് 11.5 ശതമാനമാണ്.ടിപിആറിൻറെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് അതിന് അനുസരിച്ചുള്ള നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. എല്ലാവരും സഹകരിക്കണം എന്ന് മുഖ്യമന്ത്രി.

ലോക്ക്ഡൌൺ ഘട്ടത്തിൽ പുലർത്തിയ ജാഗ്രത തുടരണം. തീവ്രവ്യാപനശേഷിയുള്ള ഡെൽറ്റ വൈറസിനെയാണ് അഭിമുഖീകരിക്കുന്നത്. കർശനമായ മുൻകരുതൽ വേണം. ഇരട്ട മാസ്കുകൾ ധരിക്കാനും, ചെറിയ കൂടിച്ചേരലുകൾ ഒഴിവാക്കാനും വീടുകൾക്ക് അകത്തും കരുതല് സ്വീകരിക്കാൻ ശ്രദ്ധിക്കണം.

അടുത്ത് ഇടപഴകലും ആൾക്കൂട്ടങ്ങളും ഒഴിവാകക്ണം, കടകളിലും തൊഴിൽ സ്ഥാപനങ്ങളിലും അതീവ ജാഗ്രത വേണം,അടഞ്ഞ സ്ഥലങ്ങളിലെ ഒത്തുചേരൽ വേണ്ടെന്ന് വയ്ക്കണം. മൂന്നാം തരംഗത്തിനുള്ള സാധ്യത നമ്മൾ കണക്കിലെടുക്കണം.

ഡെല്‍റ്റ വൈറസിനെക്കാളും വ്യാപനശേഷിയുള്ള ജനതിക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസിന്‍റെ ആവിര്‍ഭാവം നമ്മുക്ക് തള്ളിക്കളയാനാവില്ല. നാം അതീവ ജാഗ്രത പൂലര്‍ത്തേണ്ട കാര്യമാണിത്.

എറ്റവും ഉയർന്ന ടിപിആർ നിരക്ക് മലപ്പുറത്ത്.13.8 ആണ് ടിപിആർ.. 8.8 ശതമാനമുള്ള കോട്ടയത്താണ് ഏറ്റവും കുറഞ്ഞ ടിപിആർ നിരക്ക്. കോട്ടയത്തിന് പുറമേ ആലപ്പുഴ കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ടിപിആർ 10 ന് താഴെയാണ്. ബാക്കിയുള്ള 10 ജില്ലകളിലും 10 മുതൽ 13.8 ശതമാനം വരെയാണ് നിരക്ക് കാണിക്കുന്നത്.

കഴിഞ്ഞയാഴ്ച്ചയുമായി താരതമ്യം ചെയ്യുമ്പോൾ ടിപിആറിൻറെ ഉയർച്ചാനിരക്കിൽ 15 ശതമാനം കുറവ് വന്നിട്ടുണ്ട്. കേസുകളുടെ വളർച്ചാനിരക്കിൽ 42 ശതമാനവും കുറവ് വന്നിട്ടുണ്ട്. ജൂൺ 11,12, 13 ദിവസങ്ങളിലെ പുതിയ കേസുകളിലെ ശരാശരി എണ്ണത്തെക്കാൾ 4.2 ശതമാനം കുറവ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഉണ്ടായി. ആക്റ്റീവ് കേസുകളുടെ എണ്ണത്തിൽ 14.43 ശതമാനം കുറവാണ് ഉണ്ടായത്. 10.04 ശതമാനം കുറവ് ടിപിആർ നിരക്കിലും ഉണ്ടായിട്ടുണ്ട്. 40 ദിവസത്തോളം നീണ്ട ലോക്ക്ഡോണിനെ തുടർന്ന് രോഗവ്യാപനത്തിലെ കുറവ് കണക്കിലെടുത്ത് ഇളവുകൾ വരുത്തി നമ്മടെ സംസ്ഥാനം മുന്നോട്ട് പോകുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News