ഡെല്‍റ്റ വൈറസിനേക്കാള്‍ തീവ്ര വൈറസിന് സാധ്യത: മുഖ്യമന്ത്രി

ഡെല്‍റ്റ വൈറസിനേക്കാള്‍ തീവ്ര വൈറസിന് സാധ്യത: മുഖ്യമന്ത്രി

കൊവിഡ് മൂന്നാം തരംഗ സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെല്‍റ്റ വൈറസിനേക്കാള്‍ ഉയര്‍ന്ന വ്യാപന ശേഷിയുള്ള ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ ആവിര്‍ഭാവം തള്ളിക്കളയാനാകില്ല. ഇപ്പോള്‍ അങ്ങനെയൊന്നില്ല. എങ്കിലും അതീവ ജാഗ്രത പുലര്‍ത്തേണ്ട കാര്യമാണിത്.

നാം മാത്രമായി കഴിയുന്ന സമൂഹമല്ല നമ്മുടേത്. ഇവിടേക്ക് വന്നുചേരുന്നവരുണ്ട്. ഇവിടെനിന്ന് പോയി തിരിച്ചുവരുന്നവരുണ്ട്. അതിവ്യാപനശേഷിയുള്ള വൈറസുമായി ഇവിടെ എത്തുന്നവര്‍ക്ക് അനേകം പേരില്‍ വൈറസ് കൊടുക്കാന്‍ സാധിക്കും.ഈ സാധ്യത ഗൗരവമായി കാണണമെന്നും അതുകൊണ്ടാണ് തുടര്‍ച്ചയായി നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതായി പറയുന്നത്. അലംഭാവം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണം പാലിച്ച് വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്ക്ഡൌൺ ഘട്ടത്തിൽ പുലർത്തിയ ജാഗ്രത തുടരണം. തീവ്രവ്യാപനശേഷിയുള്ള ഡെൽറ്റ വൈറസിനെയാണ് അഭിമുഖീകരിക്കുന്നത്. കർശനമായ മുൻകരുതൽ വേണം. ഇരട്ട മാസ്കുകൾ ധരിക്കാനും, ചെറിയ കൂടിച്ചേരലുകൾ ഒഴിവാക്കാനും വീടുകൾക്ക് അകത്തും കരുതല് സ്വീകരിക്കാൻ ശ്രദ്ധിക്കണം.

അടുത്ത് ഇടപഴകലും ആൾക്കൂട്ടങ്ങളും ഒഴിവാകക്ണം, കടകളിലും തൊഴിൽ സ്ഥാപനങ്ങളിലും അതീവ ജാഗ്രത വേണം,അടഞ്ഞ സ്ഥലങ്ങളിലെ ഒത്തുചേരൽ വേണ്ടെന്ന് വയ്ക്കണം. മൂന്നാം തരംഗത്തിനുള്ള സാധ്യത നമ്മൾ കണക്കിലെടുക്കണം.

ഡെല്‍റ്റ വൈറസിനെക്കാളും വ്യാപനശേഷിയുള്ള ജനതിക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസിന്‍റെ ആവിര്‍ഭാവം നമ്മുക്ക് തള്ളിക്കളയാനാവില്ല. നാം അതീവ ജാഗ്രത പൂലര്‍ത്തേണ്ട കാര്യമാണിത്.

എറ്റവും ഉയർന്ന ടിപിആർ നിരക്ക് മലപ്പുറത്ത്.13.8 ആണ് ടിപിആർ.. 8.8 ശതമാനമുള്ള കോട്ടയത്താണ് ഏറ്റവും കുറഞ്ഞ ടിപിആർ നിരക്ക്. കോട്ടയത്തിന് പുറമേ ആലപ്പുഴ കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ടിപിആർ 10 ന് താഴെയാണ്. ബാക്കിയുള്ള 10 ജില്ലകളിലും 10 മുതൽ 13.8 ശതമാനം വരെയാണ് നിരക്ക് കാണിക്കുന്നത്.

കഴിഞ്ഞയാഴ്ച്ചയുമായി താരതമ്യം ചെയ്യുമ്പോൾ ടിപിആറിൻറെ ഉയർച്ചാനിരക്കിൽ 15 ശതമാനം കുറവ് വന്നിട്ടുണ്ട്. കേസുകളുടെ വളർച്ചാനിരക്കിൽ 42 ശതമാനവും കുറവ് വന്നിട്ടുണ്ട്. ജൂൺ 11,12, 13 ദിവസങ്ങളിലെ പുതിയ കേസുകളിലെ ശരാശരി എണ്ണത്തെക്കാൾ 4.2 ശതമാനം കുറവ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഉണ്ടായി. ആക്റ്റീവ് കേസുകളുടെ എണ്ണത്തിൽ 14.43 ശതമാനം കുറവാണ് ഉണ്ടായത്. 10.04 ശതമാനം കുറവ് ടിപിആർ നിരക്കിലും ഉണ്ടായിട്ടുണ്ട്. 40 ദിവസത്തോളം നീണ്ട ലോക്ക്ഡോണിനെ തുടർന്ന് രോഗവ്യാപനത്തിലെ കുറവ് കണക്കിലെടുത്ത് ഇളവുകൾ വരുത്തി നമ്മടെ സംസ്ഥാനം മുന്നോട്ട് പോകുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News