ബ്രോയും ഡാഡിയുമായി ലാലേട്ടൻ :ഫീല്‍ ഗൂഡ് കോമഡി ഡ്രാമയുമായി പൃഥ്വിരാജ്

മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ലൂസിഫറിന് ശേഷം പൃഥ്വിരാജ് വീണ്ടും സംവിധായകനാകുന്നു.മോഹൻലാലാണോ നായകൻ എന്ന് ചോദിക്കുന്നവർക്ക് സന്തോഷിക്കാം. ബ്രോ ഡാഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് പ്രധാന കഥാപാത്രമായെത്തുന്നത്.ഒരു ഫീല്‍ ഗൂഡ് കോമഡി ഡ്രാമയാണ് ചിത്രമെന്നാണ് പൃഥ്വിരാജ് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനൊപ്പം ലാലു അലക്സ്, മീന, കല്യാണി പ്രിയദര്‍ശന്‍, സൗബിൻ ഷാഹിർ, കനിഹ, മുരളി ​ഗോപി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ലൂസിഫറിന്‍റെ രണ്ടാം പതിപ്പായ എമ്പുരാന് മുമ്പ് തന്നെ പുതിയ ചിത്രം ആരംഭിക്കും. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും പൃഥ്വിരാജ് കുറിപ്പില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News