മില്‍ഖാ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില ഗുരുതരം

ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് മില്‍ഖാ സിങ്ങിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വീണ്ടും കുറഞ്ഞതോടെ മില്‍ഖാ സിങ്ങിന്റെ ആരോഗ്യനില വശളാവുകയായിരുന്നു . ചണ്ഡിഗഢിലെ പിജിമെര്‍ ആശുപത്രിയിലാണ് മില്‍ഖാ സിങ്ങിനെ പ്രവേശിപ്പിച്ചത്.

ഇന്ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് മില്‍ഖാ സിങ്ങിന്റെ ആരോഗ്യനില മോശമാണെന്ന് വ്യക്തമാക്കിയത്.നേരത്തെ കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയിരുന്നെങ്കിലും ഡിസ്ച്ചാർജ് ആയശേഷം ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്തതിനെ തുടർന്ന് മിൽഖാ സിങ്ങ് ചണ്ഡീഗഡിലെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു.

എന്നാല്‍, ശ്വാസതടസ്സം കലശമായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് മില്‍ഖാ സിങ്ങിന്റെ ചികിത്സ പുരോഗമിക്കുന്നത്. ഇതിനിടയിൽ ജൂൺ 14 ന് മിൽഖാ സിങ്ങിന്റെ ഭാര്യയും ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റനുമായ നിർമൽ കൗർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.മൊഹാലിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel