കുംഭമേളയില്‍ ഒരുലക്ഷത്തോളം വ്യാജ കൊവിഡ്സര്‍ട്ടിഫിക്കറ്റുകള്‍; സ്വകാര്യ ലാബിനെതിരെ എഫ്ഐആര്‍

കുംഭമേളയില്‍ വ്യാജ കൊവിഡ് ടെസ്റ്റ് നടത്തി ഒരുലക്ഷത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ സംഭവത്തില്‍ സ്വകാര്യ ലാബിനെതിരെ എഫ്ഐആര്‍. ഹരിദ്വാര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ എസ് കെ ഝായുടെ പരാതിയിലാണ് എഫ്ഐആര്‍ എടുത്തിരിക്കുന്നത്.

ഉത്തരാഖണ്ഡില്‍ വച്ച് നടന്ന മഹാകുംഭമേളയ്ക്കിടെ നടത്തിയ കൊവിഡ് ടെസ്റ്റുകളില്‍ വ്യാപകമായി വ്യാജ കൊവിഡ് ടെസ്റ്റ് നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ഇതിന് പിന്നാലെയാണ് ഹരിദ്വാര്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടത്.

3.8 കോടി രൂപയുടെ ബില്ലാണ് കൊവിഡ് പരിശോധനയ്ക്കായി ചെലവായതെന്നായിരുന്നു സ്വകാര്യ ഏജന്‍സ് ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പിന് നല്‍കിയ കണക്കില്‍ വിശദമാക്കുന്നത്. ഹിസാറിലെ നാള്‍വ ലാബോട്ടറീസിന്‍റെ പേരിലായിരുന്നു ഈ ബില്ല്. എന്നാല്‍ നാള്‍വ ലാബില്‍ നിന്ന് ആരും കുംഭമേളയില്‍ കൊവിഡ് പരിശോധനയ്ക്ക് പോയിട്ടില്ലെന്നാണ് സ്ഥാപനത്തിന്‍റെ ഉടമ ഡോ. ജെ പി നള്‍വ വിശദമാക്കിയത്.മാക്സ് കോര്‍പ്പറേറ്റ് സര്‍വ്വീസസുമായി ബന്ധമില്ലെന്നും നള്‍വ ലാബ് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സ്വകാര്യ ലാബുകള്‍ക്കെതിരെ കേസ് എടുത്തത്.

ദില്ലി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്സ് കോര്‍പ്പറേറ്റ് സര്‍വ്വീസസ് എന്ന സ്വകാര്യ ഏജന്‍സിയ്ക്കെതിരെ യും രണ്ട് സ്വകാര്യ ലാബുകള്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മഹാ കുംഭമേളയ്ക്കിടെ റാന്‍ഡം കൊവിഡ് പരിശോധനയ്ക്കായി ജില്ലാ ആരോഗ്യ വകുപ്പ് 13സ്വകാര്യ ലാബുകളെ നിയോഗിച്ചിരുന്നു. മഹാകുംഭ മേള സംഘാടകര്‍ 9 സ്വകാര്യ ലാബുകളെയും നിയോഗിച്ചിരുന്നു. ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 30 വരെ നീണ്ട മഹാ കുഭമേളയില്‍ 70ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുത്തുവെന്നാണ് കണക്കുകള്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News