മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മാതാവ് അന്തരിച്ചു

ഉത്തർ പ്രദേശില്‍ ജയിലിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഉമ്മ കദീജ കുട്ടി നിര്യാതയായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഹത്രാസ് പീഡനക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചില്ല. കഴിഞ്ഞ എട്ടുമാസമായി സിദ്ദീഖ് കാപ്പന്‍ ജയിലിലാണ്. അസുഖമായി കിടക്കുന്ന ഉമ്മയെ കാണാന്‍ ജാമ്യം അനുവദിക്കണമെന്ന് കാപ്പന്‍ ആവശ്യപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here