രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; രണ്ടാം തരംഗത്തിന് കാരണം ജനങ്ങൾ; കേന്ദ്ര ആരോഗ്യമന്ത്രി

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസത്തേ കണക്കുകൾ പ്രകാരം തമിഴ്നാട്ടിൽ 8633 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 287 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു.കർണാടകയിൽ 5783 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്,168 മരണവും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ 9798 പേർക്ക് കൊവിഡ് സ്ഥിരകരിച്ചു. 198 മരണങ്ങളും മഹാരാഷ്ട്രയിൽ റിപ്പോർട്ട്‌ ചെയ്തു.ആന്ധ്രപ്രദേശിൽ 6341 പേർക്കാണ് കൊവിഡ് റിപ്പോർട്ട്‌ ചെയ്തത്. ദില്ലിയിൽ 165 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്ത്. ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.22% മായി കുറഞ്ഞു.ഇതോടെ ദില്ലിയിലെ ആക്റ്റീവ് കേസുകൾ 2445 ആയി.

രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്ത മെയ്‌ 7ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്തെ നിലവിലെ കൊവിഡ് കേസുകൾ 85%മായി കുറഞ്ഞെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ രോഗമുക്തി നിരക്ക് 96 ശതമാനമായി ഉയർന്നുവെന്നും മെയ്‌ 3 മുതൽ രോഗമുക്തി നിരക്ക് രാജ്യത്ത് വർധിക്കാൻ തുടങ്ങിയെന്നും കേന്ദ്രം അറിയിച്ചു.ജൂൺ 11 മുതൽ ജൂൺ 17 വരെ രാജ്യത്തെ 513 ജില്ലകളിൽ പോസിറ്റീവ് നിരക്ക് 5 ശതമാനത്തിൽ കുറവാണെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് രണ്ടാം തരംഗം സംഭവിക്കാനുള്ള കാരണം രാജ്യത്തെ ജനങ്ങൾ കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്തത് ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ വ്യക്തമാക്കി.

കൊവിഡ് വൈറസിന് വകഭേദം സംഭവിച്ച് വ്യാപിക്കുന്ന സമയത്ത് ജനങ്ങൾ മാസ്കുകൾ വെക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ മടി കാണിച്ചതിനാലാണ് കൊവിഡ് ഇത്രയും വ്യാപിച്ചതെന്നും ഹർഷവർദ്ധൻ കൂട്ടിച്ചേർത്തു. അതേ സമയം വാക്സിനേഷൻ സ്വീകരിച്ച വ്യക്തികളിൽ കൊറോണ ഗുരുതരമാകാനുള്ള സാധ്യത 75-80% കുറവാണെന്ന് നീതി ആയോഗ് അംഗം വി കെ പൗൾ പറഞ്ഞു. പ്രതിരോധ കുത്തിവയ്പ് നടത്തിയവരിൽ ഐസിയു പ്രവേശന സാധ്യത 6% മാത്രമാണെന്നും വി കെ പൗൾ വ്യക്തമാക്കി.ഡോക്ടർമാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News