കെ സുധാകരന്റെ വീരവാദങ്ങൾ തള്ളി കോൺഗ്രസ്സ് നേതാവ് മമ്പറം ദിവാകരൻ

കെ സുധാകരന്റെ വീരവാദങ്ങൾ തള്ളി കോൺഗ്രസ്സ് നേതാവ് മമ്പറം ദിവാകരൻ. സുധാകരൻ പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന് പറയുന്ന സംഭവം ഉണ്ടായിട്ടില്ല.

കെ പി സി സി അധ്യക്ഷൻ ആയതിനാൽ ഇപ്പോൾ സുധാകരനെ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ലെന്നും പ്രസ്താവനകളിൽ കെ സുധാകരൻ മിതത്വം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.പാർട്ടി അച്ചടക്കം പാലിക്കേണ്ടതിനാൽ കൂടുതൽ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി വിജയനെ താന്‍ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എകെ ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നുമായിരുന്നു സുധാകരന്റെ പരാമർശം . തുടർന്ന് സുധാകരൻ പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മളനത്തിൽ പറഞ്ഞു.

“അദ്ദേഹത്തിന് പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്ന് മോഹമുണ്ടായിക്കാണുമെന്നും തീർത്തും വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ സുധാകരൻ പദ്ധതിയിട്ടിരുന്നെന്ന് ഒരു കോൺഗ്രസ് നേതാവ് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും” മുഖ്യമന്ത്രി.മോഹങ്ങൾ പലതും ഉണ്ടായിട്ടുണ്ടാകും എന്നാൽ കെ സുധാകരൻ വിചാരിക്കുന്നത് പോലെ വിജയനെ വീഴ്ത്താനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന വെറും സ്വപ്നം മാത്രമാണെന്നും. ആര്‍ക്കും സ്വപ്നം കാണാന്‍ അവകാശമുണ്ട്. അതിന്റെ ഭാഗം മാത്രമാണ് സുധാകരന്റെ പ്രസ്താവന എന്നും പിണറായി വിജയൻ .

പൂര്‍ണമായും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സുധാകരന്‍ പറഞ്ഞത്. കെ.എസ്.എഫ്-കെ.എസ്.യു സംഘര്‍ഷത്തിനിടെ കോളേജിലെത്തിയ താന്‍ അവിടെ സംഘര്‍ഷം ഒഴിവാക്കുകയാണ് ചെയ്തത്. അന്ന് ഞാന്‍ ബ്രണന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നില്ല. അതുകൊണ്ട് മാത്രമാണ് സംഘര്‍ഷം അവിടെ നിന്നതെന്ന് സുധാകരന്‍ ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു.

സുധാകരനെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെ ഉന്നയിച്ച ആരോപണങ്ങള്‍ നിരവധിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ രാമകൃഷ്ണന്‍ സുധാകരന്റെ യഥാര്‍ത്ഥ സ്വഭാവം കേരളത്തിന് മുന്നില്‍ തുറന്നു പറഞ്ഞതാണെന്ന് പറഞ്ഞ മുഖ്യന്ത്രി രാമകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞു.

സുധാകരന്റെ സുഹൃത്ത് എന്നെ കാണാന്‍ വന്നു. എന്നോട് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. സുധാകരനും താനും സുഹൃത്തുക്കള്‍ തന്നെയാണ് പക്ഷെ വലിയ പ്ലാനുമായാണ് അയാള്‍ നടക്കുന്നത്. സുധാകരന്‍ നിങ്ങളുടെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിടുന്നുണ്ട്.’- പിണറായി പറഞ്ഞു.

കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന കാലത്താണ് സംഭവം, താനിതാരോടും പറഞ്ഞിരുന്നില്ല. വിചാരിക്കുന്നതുപോലെ വിജയനെ വീഴ്ത്താനാകില്ലെന്ന് സുധാകരനറിയാമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News