പുതിയ പബ്‌ജി :ബാറ്റിൽഗ്രൗണ്ട്‌സ് മൊബൈൽ ഇന്ത്യ എന്നാണ് പുതിയ പേര്

പബ്ജി മൊബൈൽ ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുന്നു. പുതിയ ആപ്പ് പ്ലേസ്റ്റോറിലും ലഭ്യമാണ്.

ചൈനീസ് ആപ്ലിക്കേഷനുകൾക്കെതിരായ നടപടിയുടെ കൂട്ടത്തിലാണ് പബ്ജി ഇന്ത്യയിൽ നിരോധിക്കപ്പെടുന്നത്. നിരോധനത്തിനു പിറകെ ദക്ഷിണ കൊറിയൻ കമ്പനി ക്രാഫ്റ്റൺ രംഗത്തെത്തി ആപ്ലിക്കേഷൻ പുതിയ പേരിലും കൂടുതൽ സുരക്ഷാസംവിധാനങ്ങളോടെയും വീണ്ടും അവതരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

പുതിയ പേരിലും അൽപം മാറ്റങ്ങളോടെയുമാണ് പബ്ജിയുടെ തിരിച്ചുവരവ്. ബാറ്റിൽഗ്രൗണ്ട്‌സ് മൊബൈൽ ഇന്ത്യ എന്നാണ് ഗെയിമിന്റെ പുതിയ പേര്. ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം. നേരത്തെ രജിസ്റ്റർ ചെയ്ത എല്ലാവർക്കും അടുത്ത ദിവസങ്ങളിൽ തന്നെ ഗെയിം ആപ്ലിക്കേഷൻ ലഭ്യമാകുമെന്നാണ് അറിയുന്നത്.

ചെറിയ മാറ്റങ്ങൾ മാത്രമാണ് കാണാനാവുന്നത്. ചുവപ്പ് നിറം പച്ചയായി മാറിയിട്ടുണ്ട്. പുതിയ അക്കൗണ്ട് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ലൊക്കേഷൻ, ആയുധങ്ങൾ, ഗെയിം നീക്കങ്ങൾ അടക്കം ബാക്കിയെല്ലാം പബ്ജിക്കു സമാനം തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News