‘കെ സുധാകരന്റേത് ബഡായി’ സുധാകരന്‍ തച്ചോളി ഒതേനന്‍റെ പൂ‍ഴിക്കടകന്‍ പഠിച്ച കാര്യം ഞങ്ങള്‍ക്ക് ബോധ്യമില്ലെന്ന് എ കെ ബാലന്‍

പിണറായിയെ ചവിട്ടി വീ‍ഴ്ത്തിയെന്ന് കെ സുധാകരൻ പറയുന്നത് ബഡായിയെന്ന് എ കെ ബാലന്‍. സുധാരകനെ അര്‍ധനഗ്നനായി കോളേജിനു ചുറ്റും ഓടിച്ചിട്ടുണ്ടെന്ന് എ കെ ബാലന്‍.സുധാകരന്‍ തച്ചോളി ഒതേനന്‍റെ പൂ‍ഴിക്കടകന്‍ പഠിച്ച കാര്യം ഞങ്ങള്‍ക്ക് ബോധ്യമില്ലെന്നും എ കെ ബാലന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

കെ എസ് യൂവിനെതിരെ മത്സരിക്കാന്‍ സുധാകരന്‍ തന്‍റെ സഹായം തേടി. എന്നാല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി എതിര്‍ത്തതുകൊണ്ടു മാത്രം അത് നടക്കാതെ പോയി. സുധാകരന്‍ പറഞ്ഞ സംഭവം നടക്കുന്ന ഘട്ടത്തില്‍ ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു എ കെ ബാലന്‍.

അതേസമയം കെ സുധാകരന്റെ വീരവാദങ്ങൾ തള്ളി കോൺഗ്രസ്സ് നേതാവ് മമ്പറം ദിവാകരനും രംഗത്തെത്തിട്ടുണ്ട് . സുധാകരൻ പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന് പറയുന്ന സംഭവം ഉണ്ടായിട്ടില്ല.

കെ പി സി സി അധ്യക്ഷൻ ആയതിനാൽ ഇപ്പോൾ സുധാകരനെ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ലെന്നും പ്രസ്താവനകളിൽ കെ സുധാകരൻ മിതത്വം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.പാർട്ടി അച്ചടക്കം പാലിക്കേണ്ടതിനാൽ കൂടുതൽ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി വിജയനെ താന്‍ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എകെ ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നുമായിരുന്നു സുധാകരന്റെ പരാമർശം . തുടർന്ന് സുധാകരൻ പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മളനത്തിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News