യൂറോകപ്പില്‍ പ്രീ ക്വാർട്ടർ സാധ്യത സജീവമാക്കി ഇംഗ്ലണ്ട്; സ്ലൊവാക്യയെ സ്വീഡൻ തോൽപ്പിച്ചു, ചെക്ക് റിപ്പബ്ലിക്ക് – ക്രയേഷ്യ മത്സരം സമനിലയിൽ പിരിഞ്ഞു

സ്കോട്ട്ലന്‍റ് ഒരു കടമ്പ തന്നെയാണെന്ന് ഇത്തവണയും ഇംഗ്ലണ്ട് തെളിയിച്ചു. കളിയിൽ വ്യക്തമായ മേധാവിത്വം ഉണ്ടായിട്ടും സ്കോട്ടിഷ് ഗോൾവല കുലുക്കാനാകാതെ ഇംഗ്ലീഷ് സ്ട്രൈക്കർമാർ പരാജയപ്പെട്ടു.

ഗോൾരഹിത സമനിലയായതോടെ  ഡി ഗ്രൂപ്പിൽ നിന്നും പ്രീ ക്വാർട്ടറിലെത്താൻ ഇംഗ്ലണ്ടിന് ഇനിയും കാത്തിരിക്കണം. ചെക്ക് റിപ്പബ്ലിക്കിന്‍റെ മിന്നും താരം പാട്രിക്ക് ഷിക്ക് ആയിരുന്നു ക്രയേഷ്യക്കെതിരായ മത്സരത്തിലെ ഹീറോ. മുപ്പത്തിനാലാം മിനുട്ടിൽ ക്രയേഷ്യൻ പ്രതിരോധ നിരക്കാരൻ ദേജൻ ലോറന്റെ ഫൗളിന് ചെക്ക് റിപ്പബ്ലിക്കിന് അനുകൂലമായി പെനാൽട്ടി കിക്ക്. ക്രയേഷ്യൻ ഗോളിയെ നിസ്സഹായനാക്കി പാട്രിക്ക് ഷിക്കിന്റെ ഫിനിഷിംഗ് .

ഇതോടെ ടൂർണമെൻറിൽ ഗോൾ നേട്ടം  ഷിക്ക് മൂന്നാക്കി ഉയർത്തി. ഗോൾ വീണതോടെ ക്രയേഷ്യ ആക്രമണാത്മക ഫുട്ബോളുമായി പലകുറി ചെക്ക് റിപ്പബ്ലിക്ക് ഗോൾ മുഖത്ത് ഇരമ്പിയെത്തി. 47 ആം മിനുട്ടിൽ ഇവാൻ പെരിസിച്ചിന്‍റെ സൂപ്പർ ഗോളിലൂടെ ക്രയേഷ്യ ഒപ്പമെത്തി. ലീഡ് നേടാനായുള്ള ടീമുകളുടെ ശ്രമങ്ങൾക്ക് പ്രതിരോധ നിര തടയിട്ടതോടെ മത്സരം ആവേശകരമായ സമനിലയിൽ.

ഗ്രൂപ്പ് ഡിയിൽ നിന്നും 2 മത്സരങ്ങളിൽ നിന്നും നാല് പോയിന്റുമായി ചെക്ക് റിപ്പബ്ലിക്ക് പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. സമനിലയോടെ രണ്ട് മത്സരങ്ങളിൽ നിന്നും ഒരു പോയിന്‍റുള്ള ക്രയേഷ്യക്ക് പ്രീ ക്വാർട്ടർസാധ്യത മങ്ങി. ഗ്രൂപ്പ് ഇ യിൽ സ്വീഡൻ എതിരില്ലാത്ത ഒരു ഗോളിന് സ്ലൊവാക്യയെ തോൽപിച്ചു. കളിയിൽ മുൻതൂക്കം ഉണ്ടായിട്ടും ഗോളടിമറന്നതാണ് സ്ലൊവാക്യയ്ക്ക് വിനയായത്.

ഹാംസിക്കും ഡുഡയും കോസൽനിക്കും മികച്ച പ്രകടനം ആവർത്തിച്ചെങ്കിലും അത് ഗോളിലെത്തിയില്ല. മറുഭാഗത്ത് കൗണ്ടർ അറ്റാക്കിലൂടെ സ്വീഡൻ, സ്ലൊവാക്യൻ പ്രതിരോധത്തെ വിറപ്പിച്ചു. ഗോളി ഡുബ്രാവ്ക്കയുടെ ഫൗളിൽ 77 ആം മിനുട്ടിൽ സ്വീഡന് അനൂകൂലമായി പെനാൽട്ടി. കിക്കെടുത്ത എമിൽ ഫോർസ്ബെർഗിന്റെ കിക്ക് സ്ലൊവാക്യയുടെ വലതുളച്ചു.

ഗോൾ മടക്കാനായി സ്ലൊവാക്യ ഒന്നിന് പിറകെ ഒന്നായി സ്വീഡിഷ് ഗോൾ മുഖത്ത് ഇരച്ചു കയറിയെങ്കിലും പ്രതിരോധം ഗോൾ വഴങ്ങാതെ കാത്തു. സമനിലയോടെ രണ്ട് മത്സരങ്ങളിൽ നിന്നും സ്വീഡന് നാലു പോയിന്‍റും സ്ലൊവാക്യയ്ക്ക് മൂന്നു പോയിൻറും ഉണ്ട്. ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരങ്ങൾ പ്രീ ക്വാർട്ടർ ഫൈനലിസ്റ്റുകളെ നിർണയിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like