രക്തം ദാനം ചെയ്ത് കുടുംബശ്രീ അംഗങ്ങൾ

കൊവിഡ് പശ്ചാത്തലത്തിൽ രക്തത്തിന്റെ ദൗർബല്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം കോഴിക്കോട്കായണ്ണ കുടുംബശ്രീ സി.ഡി എസ്സിനു കീഴിലെ അംഗങ്ങൾ രക്‌തദാനം നടത്തി.

വ്യാഴാഴ്ച കോട്ടപറമ്പ് ആശുപത്രിയിൽ എത്തിയാണ് രക്തം നൽകിയത്. ഇതുവരെ രോഗം പിടിപെടാത്തവരും വാക്സിൻ എടുക്കാത്തവരുമാണ് ഇതിനായി മുന്നോട്ടുവന്നത്.

പ്രതിരോധിക്കാം സുരക്ഷിതരാകാം എന്ന കുടുംബശ്രീ ക്യാമ്പയ്നിന്‍റെ ഭാഗമായി രക്തദാനം ചെയ്യാൻ കഴിയുമോ എന്ന ആശയം മുന്നോട്ട് വെച്ചപ്പോൾ കുടുംബശ്രീ അംഗങ്ങൾ തയ്യാറായി വരിക ആയിരുന്നു.

കോഴിക്കോട് കോർപറേഷൻ സി ഡി എസ്സിൽ നിന്നും 112 പേര് കഴിഞ്ഞ ദിവസം രക്തദാനം നടത്തിയിരുന്നു. രക്തദാനത്തിന് തയ്യാറായി വരുന്ന കുടുംബശ്രീ അംഗങ്ങളെ ഭാഗമാക്കി ആവശ്യാനുസരണം രക്തം ലഭ്യമാക്കാനാണ് കുടുംബശ്രീ പദ്ധതി ഇടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News