വാരാന്ത്യ ലോക്ഡൗണ്‍; സംസ്ഥാനത്ത് ഇന്നും നാളെയും കര്‍ശന നിയന്ത്രണങ്ങള്‍  തുടരും

ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയതിനാല്‍ സംസ്ഥാനത്ത് ഇന്നും നാളെയും കര്‍ശന നിയന്ത്രണങ്ങള്‍  തുടരും. തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള വ്യാപാര സ്ഥാപനങ്ങള്‍ സമയക്രമവും കൊവിഡ് പ്രോട്ടോക്കോളും കര്‍ശനമായും പാലിക്കണം. ഇത് പരിശോധിക്കുന്നതിനായി കൂടുതല്‍ പട്രോളിംഗ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യസര്‍വീസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റു വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. അനാവശ്യയാത്ര നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

ട്രെയിന്‍, വിമാനയാത്രക്കാര്‍ക്ക് ടിക്കറ്റും മറ്റു യാത്രാരേഖകളും കാണിച്ചാല്‍ യാത്ര അനുവദിക്കും. വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്കും യാത്ര ചെയ്യാം.നഗരാതിര്‍ത്തി പ്രദേശങ്ങള്‍ പൊലീസ് ബാരിക്കേഡ് വച്ച് അടച്ച് കര്‍ശന പരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News