കെ.കെ. ശൈലജ ടീച്ചര്‍ക്ക് സിഇയു ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരം

മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറെ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി (സിഇയു) ഈ വര്‍ഷത്തെ ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു. വെള്ളിയാഴ്ച വിയന്നയില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്.

പൊതുജനാരോഗ്യ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനയും കോവിഡിനെ ഫലപ്രദമായി നേരിട്ടതും വിലയിരുത്തിയാണ് പുരസ്‌കാരം.

സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ സിഇയു ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരം മുന്‍ വര്‍ഷങ്ങളില്‍ സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമായ ജോസഫ് ഇ. സ്റ്റിഗ്ലിറ്റ്‌സ്, 2015ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ലോററ്റ് സ്വെറ്റ്‌ലാന അലക്‌സിവിച്ച്, ഐക്യരാഷ്ട്രസഭയുടെ ഏഴാമത്തെ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ചെക്ക് റിപ്പബ്ലിക് പ്രസിഡന്റ് വാക്ലാവ് ഹവേല്‍ തുടങ്ങിയവര്‍ക്കാണ് ലഭിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News