പത്തനംതിട്ട തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറും

പത്തനംതിട്ട തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറും. ഇതുസംബന്ധിച്ച ശുപാർശ ജില്ലാ പൊലീസ് സൂപ്രണ്ട് ആഭ്യന്തര വകുപ്പിനു കൈമാറി. അതേസമയം, പ്രതികളുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങൾ തേടി പൊലീസ് രജിസ്ട്രേഷൻ വകുപ്പിനെ സമീപിച്ചു.

തറയിൽ ഫിനാൻസുമായി ബന്ധപ്പെട്ട് പത്തനംതിട്ട, അടൂർ പൊലീസ് സ്റ്റേഷനുകളിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 61 കേസുകൾ. 5 കോടിക്ക് മേലുളള സാമ്പത്തിക തട്ടിപ്പുകൾ സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന്റം അന്വേഷണ പരിധിയിൽ വരുന്ന വിഷയമാണ്. ഇത് മുൻനിർത്തി, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനി- അന്വേഷണം കൈമാറണമെന്ന് ആഭ്യന്തര വകുപ്പിനു ശുപാർശ നൽകിയത്.

തീരുമാനം ഉടനിറക്കുമെന്നാണ് വിവരം  ഇതിനിടെ കേസിലെ‍ പ്രതികളായ സജി സാം, ഭാര്യ റാണി സജി സാം എന്നിവരുടെ സ്വന്ത് വിവരങ്ങൾ തേടി അന്വേഷണ സംഘം രജിസ്ട്രേഷൻ വകുപ്പിനെ സമീപിച്ചു. ഇരുവരുടെയും പേരിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുളള സ്വത്തുക്കളുടെ വിവരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രേഷൻ ഐജിക്കാണ് കത്തയച്ചത്.

പണമിടപാട് സ്ഥാപനം പൂട്ടുന്നതിനു തൊട്ട് മുൻപായി, പ്രതികൾ  നടത്തിയ ഭൂമി കൈമാറ്റങ്ങൾ അസാധുവാക്കാനുളള സാധ്യതയും പരിശോധിക്കുന്നുണ്ട്. അതേസമയം, കേസിലെ രണ്ടാം പ്രതി, റാണി സജി സാമിനെ കണ്ടെത്താൻ അന്വേഷണം ഉൗർജിതമാക്കി. പുനലൂരിൽ കുടുംബ വീടുളള റാണി, ബന്ധുക്കളായ ചിലരുടെ ഒപ്പം കഴിയുന്നുതായാണ് പൊലീസ് സംഘത്തിൻ്റെ നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News