മുംബൈയിൽ  വാക്‌സിനേഷൻ  തട്ടിപ്പുകൾ തുടർക്കഥയാകുന്നു; ആരോപണവുമായി ബോളിവുഡ് നിർമ്മാതാവും

കഴിഞ്ഞ ദിവസം കാന്തിവിലിയിലെ താമസ സമുച്ചയത്തിൽ   നടന്ന വാക്‌സിൻ ക്യാമ്പിൽ 390 പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ 4 പേർ അറസ്റ്റിലായി. ഡോക്ടർമാർ അടങ്ങുന്ന വൻ റാക്കറ്റാണ് സംഭവത്തിന് പിന്നിലെന്നാണ്  സൂചന. ഇപ്പോഴിതാ സമാനമായ ആരോപണവുമായി  ബോളിവുഡ് നിർമ്മാതാവ് രമേഷ് തൗറാണിയും രംഗത്തെത്തിയിരിക്കുകയാണ്.

മുംബൈയിൽ കാന്തിവലിയിലെ ഹിരാനന്ദാനി ഹെറിറ്റേജ് ഹൌസിങ് കോംപ്ലക്സിൽ കഴിഞ്ഞ ദിവസം നടന്ന വാക്‌സിൻ തട്ടിപ്പ് കേസിൽ  4 പേർ അറസ്റ്റിലായി. താമസ സമുച്ചയത്തിലെ 390 പേരായിരുന്നു  1260 രൂപ പ്രകാരം വാക്‌സിനേഷൻ  സ്വീകരിച്ചത്.  എന്നാൽ വാക്സിനെടുത്തവർക്ക് ദിവസങ്ങൾ കഴിഞ്ഞിട്ടും  സന്ദേശം ലഭിക്കാതെ വന്നതോടെയാണ് സംശയം ഉടലെടുത്തത്.

ക്യാമ്പ് സംഘടിപ്പിച്ചവർ നൽകിയ  സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് വ്യക്തമായതിനെ തുടർന്നായിരുന്നു പോലീസ് നടപടി.  ആശുപത്രികളിൽ നിന്നും കോവിൻ  ഐ ഡി വിവരങ്ങൾ മോഷ്ടിച്ചായിരുന്നു വ്യാജ സെർട്ടിഫിക്കറ്റുകൾ നൽകിയിരുന്നത്. പിന്നിൽ ഡോക്ടമാർ ഉൾപ്പടെ വൻ റാക്കറ്റുണ്ട്. 9 സ്ഥലങ്ങളിൽ സമാനമായ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു.

ഇപ്പോഴിതാ സമാനമായ പരാതിയുമായാണ് ബോളിവുഡ് നിർമ്മാതാവ് രമേശ് തൗറാണിയും രംഗത്തെത്തിയിരിക്കുന്നത്. നിർമ്മാണ കമ്പനിയിലെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി കഴിഞ്ഞ മാസം  വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. മുന്നൂറിലധികം പേർ വാക്‌സിൻ സ്വീകരിച്ചെന്നാണ്  അറിയാൻ കഴിഞ്ഞത്. എന്നാൽ  കുത്തിവയ്പ്പിന് ശേഷം ഇവരിൽ ആർക്കും മറ്റു ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

ദിവസങ്ങൾ  കഴിഞ്ഞിട്ടും  സർട്ടിഫിക്കറ്റുകൾ ലഭിച്ചിക്കാതെ വന്നതോടെയാണ്   പോലീസിൽ പരാതി നൽകിയത്. ഒരാൾക്ക്  1260 രൂപ പ്രകാരം  നാലു ലക്ഷത്തിലധികം രൂപയാണ്  നിർമ്മാണ കമ്പനി ഇതിനായി  ചിലവഴിച്ചത്.    കോവിഡിന്റെ പേരിൽ തട്ടിപ്പ് സംഘം കുത്തി വയ്ക്കുന്ന   വാക്‌സിൻ എന്തായിരിക്കും എന്നറിയാതെ കുഴങ്ങുകയാണ് വാക്സിൻ സ്വീകരിച്ചവർ.

കേന്ദ്ര സർക്കാരിന്റെ വികലമായ വാക്‌സിനേഷൻ നയമാണ് ഇത്തരം തട്ടിപ്പുകൾക്ക് വഴിയൊരുക്കിയതെന്ന് മുംബൈയുടെ ചുമതലയുള്ള മന്ത്രി അസ്ലാം ഷെയ്ഖ് കുറ്റപ്പെടുത്തി.

ജനസാന്ദ്രത കൂടുതലുള്ള നഗരത്തിൽ  ചില സാമൂഹിക വിരുദ്ധർ നടത്തുന്ന ചൂഷണം വാക്‌സിനെടുക്കാൻ കാത്തിരിക്കുന്ന നഗരവാസികൾക്കിടയിൽ  വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News