വായനാവതരണത്തില്‍ തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തുന്ന വീഡിയോ മത്സരം

വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ യു പി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വീഡിയോ ഫോര്‍മാറ്റില്‍ വായനാവതരണ മത്സരം സംഘടിപ്പിക്കുന്നു.

എം ടി വാസുദേവന്‍ നായര്‍ രചിച്ച ‘രണ്ടാമൂഴം’ എന്ന നോവലിലെ ആകര്‍ഷകമായ ഭാഗം തിരഞ്ഞെടുത്ത് മൂന്ന് മിനിറ്റില്‍ കവിയാതെ വായനാവതരണമായി വീഡിയോ റെക്കോഡ് ചെയ്ത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് വാട്ട്‌സ്ആപ്പിലൂടെ അയയ്ക്കണം.

വാട്ട്‌സ്ആപ്പ് നമ്പര്‍ – 8138948307, ഇ മെയില്‍ വിലാസം – pressreleaseprd20@gmail.com. ഡി വി ഡിയില്‍ അയക്കേണ്ട വിലാസം – ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷ9, അയ്യന്തോള്‍, തൃശൂര്‍. ഫോണ്‍ – 0487 2360644.

മികച്ച രണ്ട് അവതരണങ്ങള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കും. അവതരണം ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി – ജൂണ്‍ 21.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel