കളരിപരമ്പര ദൈവങ്ങളെ ആരാധിക്കുന്ന ഈ ചന്തുവിന് ഏതു കുഞ്ഞിരാമനോടാണ് പുച്ഛം: കെ സുധാകരനെ പരിഹസിച്ച് ഉല്ലേഖ് എന്‍ പി

കെപിസിസി അധ്യക്ഷന്‍ സുധാകരന് ഒരു മാഫിയത്തലവന്റെ കുശാഗ്രബുദ്ധിയാണ് എന്നതു സമ്മതിക്കാതെ വയ്യെന്ന് മാധ്യമപ്രവര്‍ത്തകനും എ‍ഴുത്തുകാരനുമായ ഉല്ലേഖ് എന്‍.പി. “താന്‍ ഒരു ആണ്, അല്ലെങ്കില്‍ പുരുഷോത്തമന്‍, എന്ന് അദ്ദേഹം പറയുന്നത് യഥാര്‍ത്ഥത്തില്‍ ആരോടാണ്? ആരുടെ malehood ഇല്‍ ആണ് അദ്ദേഹത്തിന് സംശയം? കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ അധ്യക്ഷന്‍ ഒരു testo ടെസ്റ്റ് നടത്തുന്ന കാലം വരുമോ? ചിന്തിക്കുക. ?? കളരിപരമ്പര ദൈവങ്ങളെ ആരാധിക്കുന്ന ഈ ചന്തുവിന് ഏതു കുഞ്ഞിരാമനോടാണ് പുച്ഛം? വാശി കുടുംബത്തില്‍ തന്നെ” എന്ന് ഉല്ലേഖ് എന്‍.പി കുറിച്ചു.

മുഖ്യമന്ത്രിയെ കുറിച്ച് സുധാകരന്‍ നടത്തിയ പൊങ്ങച്ച പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്.മുഖ്യമന്ത്രിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ മലക്കംമറിഞ്ഞ് അപഹാസ്യനായ കെ സുധാകരനെക്കുറിച്ച് ഉല്ലേഖ് എന്‍ പി എഴുതിയ കുറിപ്പ് ഇന്ന് കൂടുതല്‍ പ്രസക്തമാകുന്നു.

ഉല്ലേഖ് എന്‍.പിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

“കെപിസിസി അധ്യക്ഷന്‍ സുധാകരന് ഒരു മാഫിയത്തലവന്റെ കുശാഗ്രബുദ്ധിയാണ് എന്നതു സമ്മതിക്കാതെ വയ്യ.പത്തുപേരെയൊക്കെ നിന്നടിക്കും കാലുചുഴറ്റി എന്നത് വെറും മിത്ത് അല്ല. തോട്ടട എന്ന ഞാന്‍ ജനിച്ചുവളര്‍ന്ന സ്ഥലത്തുവെച്ചു അദ്ദേഹവുമായി ഏറ്റുമുട്ടിയവരും അല്ലാത്തവരും അടി കാണാന്‍ പോയവരും വളരെ പണ്ടേ അംഗീകരിക്കുന്നതാണിത്.

ഞാനുമായി അടുപ്പമുള്ള പലരും -പ്രത്യേകിച്ച് രാഷ്ട്രീയ എതിരാളികള്‍ – അദ്ദേഹം തികഞ്ഞ അഭ്യാസി ആണ് എന്ന കാര്യം ഒരിക്കലും മറച്ചുവെച്ചിട്ടില്ല. തോട്ടടക്കു അടുത്തുള്ള താഴെ ചൊവ്വയില്‍ വെച്ചാണ് സുധാകരനെതിരെ ഒരു ബോംബാക്രമണം നടന്നത്.

സംഭവം കഴിഞ്ഞപ്പോള്‍ അദ്ദേഹം കുപിതനായതല്ലാതെ പേടിച്ചില്ല എന്നാണ് പറയപ്പെടുന്നത്.പറഞ്ഞു വരുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനശൈലി ഞാനടക്കമുള്ള അന്നാട്ടുകാര്‍ക്ക് മനഃപാഠമാണ് എന്നാണ്.
Street fight എന്ന സംഭവം കായികബലം മാത്രമല്ല പരീക്ഷിക്കുന്നത് എന്ന് നമുക്കെല്ലാം അറിയാം.

മനക്കരുത്ത് മാത്രവുമല്ല. ചാവാനും കൊല്ലാനും മടിയില്ലാത്തവര്‍ക്ക് മാത്രമേ അത് പറ്റൂ. മൃഗതുല്യമായ ഒരു fighting instinct വേണം. കുറച്ചു വിവേകമുള്ളവരും മറ്റും പകച്ചുപോവും.കണ്ണൂരിലെ രാഷ്ട്രീയം ഒരുപക്ഷെ നീണ്ടകാലത്തോളം ഏതു രാഷ്ട്രീയപ്രവര്‍ത്തകന്റെയും ക്രിമിനല്‍ instinct ഉണര്‍ത്തുന്ന രീതിയിലുള്ളതായിരുന്നു.

അത് ചില നേതാക്കള്‍ അവരുടെ അഭിരുചിക്കനുസരിച്ചു പാര്‍ട്ടിപ്രവര്‍ത്തനം അട്ടിമറിച്ചതിന്റെ ഭാഗമായി വന്നതാണ്. അതിന്റെയൊന്നും details ലേക്ക് പോവുന്നില്ല. ഒരു പാട് തവണ ഈ പേജിലും പുസ്തകരൂപേണയും നേരത്തെ ചെയ്തിട്ടുള്ളതാണ്.

ഞാനിവിടെ ഉറക്കെ ചിന്തിക്കാന്‍ ആഗ്രഹിക്കുന്നത് മറ്റൊന്നാണ്.
What does Sudhakaran’s ascent to power in the scheme of things of the state Congress mean for others in his own party? First, let’s rewind a bit. കണ്ണൂരില്‍ 1990കളില്‍ ശ്രീ സുധാകരന്‍ ശ്രമിച്ചത് സിപിഎംന്റെ ഏറ്റവും ശക്തനായ പ്രതിയോഗിയായി മാറാനാണ്. അങ്ങനെ സ്വയം transform ചെയ്തു ഒരു പൊളിറ്റിക്കല്‍ കരിയര്‍ ഉണ്ടാക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

Careerism എന്നതും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തില്‍ പ്രസക്തമാണ് എന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രം മനസിലാക്കിയവര്‍ക്ക് അറിയാം. ആരോടും കൂട്ടുകൂടുന്നതിനു മടിയില്ല (VKN പറഞ്ഞത് പോലെ ‘സല്‍സ്വഭാവിയാണ് എന്നര്‍ത്ഥം’)But was he a success in his political posturing as a symbol of toxic muscular politics?(സ്വയം ആണാണ് താന്‍ എന്ന് ആവര്‍ത്തിച്ചു അദ്ദേഹം പറയുന്നതുമായി ഈ ചോദ്യത്തിന് വലിയ ബന്ധമില്ല ??)?My answer: Partly.കോണ്‍ഗ്രസിനകത്തു.

സിപിഎംനെതിരെ പുലിയായി അവതരിച്ച അദ്ദേഹം കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ organisational apparatus ന്റെ അജയ്യതയ്ക്ക് മുന്‍പില്‍ കണ്ണൂരില്‍ ഒരു ഇരപോലുമല്ലാതായി മാറി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് പുതിയ പ്രതിയോഗികള്‍ ഉദയം ചെയ്യുകയും അസ്തമിക്കുകയും ചെയ്തു.

ദിരുഭായി അംബാനിക്കെതിരെ തിരിഞ്ഞ ബോംബെ ക്ലബ് പോലെ (സാദൃശ്യം പരാജയത്തിന്റെ തീവ്രതയില്‍ മാത്രം). വളരെ brutal ആയ transactional politics ന്റെ തലത്തില്‍ മാത്രമേ ഇതിനെ glorify ചെയ്യാന്‍ പറ്റുള്ളൂ. അതവിടെ ഇരിക്കട്ടെ.

സുധാകരന്‍ തൊണ്ണൂറുകളില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ചെയ്തത്?
എന്തും ചെയ്യാന്‍ മടിയില്ലാത്തവന്‍ എന്ന ഇമേജ് ഉണ്ടാക്കാന്‍ വേണ്ടി അദ്ദേഹം എംവി രാഘവന്‍ യുഗത്തിലെ സിപിഎംന്റെ മുഖ്യ എതിരാളിയായിയായ എന്‍ രാമകൃഷ്ണനെ (മുന്‍മന്ത്രിയും ഡിസിസി പ്രസിഡന്റും മുന്‍ ബീഡി തൊഴിലാളിയും) ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന മമ്പറം ദിവാകാരന്റെയും സ്വന്തം ഗുണ്ടകളുടെയും സഹായത്തോടെ സ്ഥാനഭ്രഷ്ടനാക്കുക എന്നതാണ്.

ആ വീഴ്ച താല്‍ക്കാലികമാണെന്ന് അക്രമപ്രിയനായ എന്‍ രാമകൃഷനും ഗാന്ധിയന്മാരായ മറ്റുചില രാമകൃഷ്ണന്‍മാരും ധരിച്ചു. അന്തരിച്ച NR ഒരിക്കല്‍ പറഞ്ഞത്: ഇവന്റെ വിചാരം എന്താണ്. നമ്മള് ഇതെല്ലം എത്ര കണ്ട്ട്ടുണ്ടു എന്ന്‌നാണ്. പക്ഷെ അദ്ദേഹത്തിന് തെറ്റി. കോണ്‍ഗ്രെസ്സുകാരായ എല്ലാവര്‍ക്കും തെറ്റി.

‘തന്റെ കത്തിയും കഠാരയും ആ പ്രയോഗം അധികം വേണ്ട’ എന്ന് ഉഗ്രപ്രതാപിയായ ലീഡര്‍ കരുണാകരന്‍ പോലും കല്പിച്ചത്രേ. അതിന്റെ ഉപയോഗശൂന്യത പണ്ടേ മനസിലാക്കിയ ഒരു വലിയ നേതാവ് അങ്ങനെ പറഞ്ഞു എങ്കില്‍ അത്ഭുതമില്ല.

തീര്‍ച്ചയായും സിപിഎംനെതിരായ സുധാകരന്റെ പോര്‍വിളികള്‍ കോണ്‍ഗ്രസ്സ് അണികളില്‍ ആവേശം പരത്തും. വ്യക്തിപരമായ ആക്ഷേപങ്ങളും.പക്ഷെ കണ്ണൂരിലെ പാഠം ഇതാണ്: സിപിഎംന് ഒരു ചുക്കും സംഭവിക്കുന്നില്ല. സുധാകരന്‍ വെറും പഴയൊരു ഇര മാത്രം. ആലോചിച്ചു നോക്കൂ. അതല്ലേ സത്യം.

മറിച്ചു സുധാകരന്റെ യുദ്ധനൃത്തിന്റെ രക്തസാക്ഷികള്‍ ഭൂരിപക്ഷവും അദ്ദേഹത്തിന്റെ തന്നെ സഹപ്രവര്‍ത്തകരാണ്.താന്‍ ഒരു ആണ്, അല്ലെങ്കില്‍ പുരുഷോത്തമന്‍, എന്ന് അദ്ദേഹം പറയുന്നത് യഥാര്‍ത്ഥത്തില്‍ ആരോടാണ്? ആരുടെ malehood ഇല്‍ ആണ് അദ്ദേഹത്തിന് സംശയം? കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ അധ്യക്ഷന്‍ ഒരു testo ടെസ്റ്റ് നടത്തുന്ന കാലം വരുമോ? ചിന്തിക്കുക. ?? കളരിപരമ്പര ദൈവങ്ങളെ ആരാധിക്കുന്ന ഈ ചന്തുവിന് ഏതു കുഞ്ഞിരാമനോടാണ് പുച്ഛം? വാശികുടുംബത്തില്‍ തന്നെ.

മാഫിയാതലവന്മാര്‍ പലപ്പോഴും ശ്രമിക്കുന്നത് തന്റെ സാമ്രാജ്യം സംരക്ഷിക്കാനാണ്. എതിരാളിയെ കീഴ്‌പ്പെടുത്തുന്നത് എന്നത് സാഹചര്യം പൂര്‍ണമായും അനുവദിക്കുമ്പോള്‍ മാത്രം. അപ്പോള്‍ ആരാണിപ്പോള്‍ ഭയക്കേണ്ടത്? ശ്രീ എംവിആര്‍ എപ്പോഴും പറയാറുള്ളത് പോലെ: ഞാമ്പറീല. നിങ്ങള് പറ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here