രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു. 60,753 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 1,647 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 74 ദിവസത്തിനിടെ ഏറ്റവും കുറവാണ് നിലവിലുള്ളത്. 7,60,019 ആക്റ്റീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. ഇന്നലെ 60,753 പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. 1,647 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. തുടര്‍ച്ചയായ 12 ആം ദിവസവും രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5% താഴെയായി രേഖപ്പെടുത്തി.

ഇന്നലെ 97,743 പേര്‍ കൊവിഡ് രോഗമുക്തി നേടി ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 7,60,019 ആയി കുറഞ്ഞു. 74 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.16% മായി ഉയര്‍ന്നു.

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മെയ് 7 ന് ശേഷം രാജ്യത്തെ കൊവിഡ് കേസുകള്‍ ക്രമതീതമായി കുറയുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി. മെയ് 25ന് പ്രതിദിന കേസുകള്‍ 2 ലക്ഷത്തില്‍ താഴെയായി കുറഞ്ഞു. ജൂണ്‍ 7 ന് 1 ലക്ഷത്തില്‍ താഴെയായും പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മെയ് ആദ്യവാരത്തിലെ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിദിന കേസുകളില്‍ 85% കുറവാണ് രേഖപ്പെടുത്തുന്നത്. തുടര്‍ച്ചയായ 12 ദിവസവും രാജ്യത്ത് 1 ലക്ഷത്തില്‍ താഴെ പ്രതിദിന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് 27.23കോടി പേരാണ് ഇതുവരെ വാക്സിന്‍ സ്വീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News