മണിമലയില്‍ എസ്‌ഐയ്ക്ക് വെട്ടേറ്റ സംഭവം; എസ് ഐ വിദ്യാധരന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും

കോട്ടയം മണിമലയില്‍ എസ്‌ഐയ്ക്ക് വെട്ടേറ്റ സംഭവം എസ് ഐ വിദ്യാധരന്‍റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും. എസ് ഐ വിദ്യാധരന്‍റെ ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. എസ്‌ഐ അപകട നില തരണം ചെയ്തു എന്നും വിദഗ്ദ്ധ ചികിത്സ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

കൊലപാതക കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം. പ്രതിയുടെ പിതാവ് പ്രസാദാണ് എസ്‌ഐയെ വെട്ടിയത്.

തലയോട്ടിക്ക് പൊട്ടലുള്ളതായി സംശയമുള്ളതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എസ്‌ഐയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കാണ് മാറ്റിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here