ഫെഫ്ക്കയുടെ കൊവിഡ് ദുരിതാശ്വാസം; പൃഥിരാജിന് പിന്നാലെ സഹായവുമായി ടൊവിനോ തോമസും

ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കോവിഡ് സാന്ത്വന പദ്ധതിയിലേയ്ക്ക് രണ്ട് ലക്ഷം രൂപ സംഭാവന നല്‍കി ടൊവിനോ തോമസ്. കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നല്‍കി താരം നേരത്തെ പൃഥിരാജും, അനൂപ് മേനോനും സംഭാവന നല്‍കിയിരുന്നു. മൂന്ന് ലക്ഷം രൂപയാണ് പൃഥ്വി സംഭാവന നല്‍കിയത്. ഫെഫ്കയ്ക്ക് കീഴിലെ 19 യൂണിയനുകളില്‍ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള ബൃഹത്തായ സഹായ പദ്ധതിയാണിത്.ഫെഫ്ക തന്നെയാണ് പൃഥ്വി സഹായം എത്തിച്ച വിവരം അറിയിച്ചത്.

കൊവിഡ് കാലം സിനിമാ മേഖലയിലെ തൊഴിലാളികളെയും വലിയ ദുരിതത്തിലാണ് എത്തിച്ചത്.സിനിമയില്ലാതെ ആയതോടെ സാമ്പത്തികമായി ഏറെ ദുരിതത്തിലാണ് സിനിമയിലെ സാധാരണക്കാരായ തൊഴിലാളികള്‍.

ഫെഫ്കയ്ക്ക് കീഴിലെ 19 യൂണിയനുകളില്‍ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള ബൃഹത്തായ സഹായ പദ്ധതിയാണിത്.സിനിമയില്ലാതെ ആയതോടെ സാമ്പത്തികമായി ഏറെ ദുരിതത്തിലാണ് സിനിമയിലെ സാധാരണക്കാരായ തൊഴിലാളികള്‍.

ആശുപത്രിയില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്ക് ധന സഹായം, കോവിഡ് മെഡിക്കല്‍ കിറ്റ്, അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ജീവന്‍ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം, കുട്ടികളുടെ പഠന സാമഗ്രികള്‍ വാങ്ങാനുള്ള സഹായം, കോവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ, ആവശ്യമെങ്കില്‍ ആശ്രിതര്‍ക്ക് സംഘടനാ അംഗത്വം, ജോലി എന്നിവയാണ് കോവിഡ് സാന്ത്വന പദ്ധതി. അപേക്ഷകള്‍ ഫെഫ്ക അംഗങ്ങള്‍ അതാത് സംഘടനാ മെയിലിലേക്കാണ് അയയ്ക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News