പിണറായി വിജയനെ ചവിട്ടിയെന്ന് പറഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ:മനോരമ ചതിച്ചു എന്നും സുധാകരൻ

പിണറായി വിജയനെ ചവിട്ടിയെന്ന് പറഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ.സ്വകാര്യ ചാനൽ അഭിമുഖത്തിൽ വന്ന എല്ലാ കാര്യങ്ങളും താൻ പറഞ്ഞതല്ല. അദ്ദേഹത്തെ ചവിട്ടിയെന്ന് അഭിമുഖത്തിനിടെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഈ ചോദ്യം ലേഖകൻ എന്നോട് ചോദിച്ചതാണ്. എന്നാൽ ഇതിനെ കുറിച്ച് പറയാനോ എഴുതാനോ വിശദീകരിക്കാനോ താൽപ്പര്യമില്ലെന്നായിരുന്നു തന്റെ മറുപടി. അത് ഒഴിവാക്കാനും പറഞ്ഞിരുന്നു.

എന്നാൽ ഇത് പ്രസിദ്ധീകരിക്കില്ലെന്നും തനിക്ക് അറിയാൻ വേണ്ടിയാണെന്നും പറഞ്ഞ് വീണ്ടും ചോദിക്കുകയായിരുന്നെന്നും തുടർന്ന് ഓഫ് റെക്കോർഡ് എന്ന് പറഞ്ഞുകൊണ്ട് പേഴ്‌സണലായി വിശദീകരിച്ചെന്നും സുധാകരൻ പറഞ്ഞു.

ചതിയുടെ ശൈലിയിൽ ഇക്കാര്യങ്ങൾ അഭിമുഖത്തിൽ ചേർത്തതിന്റെ കുറ്റം എനിക്കല്ല. അത് മാധ്യമപ്രവർത്തനത്തിന് അപമാനമാണ്. പിണറായി വിജയനെ ചവിട്ടി താൻ വലിയ അഭ്യാസിയാണെന്ന് കേരള ജനതയെ അറിയിക്കാനുള്ള താത്പര്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.പിണറായി ഉന്നയിച്ച ആരോപണങ്ങളോട് അതുപോലെ മറുപടി പറയാൻ തനിക്ക് സാധിക്കില്ലെന്ന് സുധാകരൻ പറഞ്ഞു.

ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ താൻ പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയിരുന്നെന്ന തരത്തിൽ കെ. സുധാകരന്റെ അഭിമുഖം പുറത്തുവന്നതോടെയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മറുപടി പറഞ്ഞത്.തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ കെ. സുധാകരൻ പദ്ധതിയിട്ടിരുന്നതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത് അദ്ദേഹത്തിന്റെ സ്വപ്നമാണെന്നും പറഞ്ഞത് വെറും പൊങ്ങച്ചം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here