കെ സുധാകരന്റേത്‌ തെരുവുഗുണ്ടയുടെ ഭാഷ: എ വിജയരാഘവൻ

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റേത്‌ തെരുവുഗുണ്ടയുടെ ഭാഷയാണെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു.ക്രിമിനൽ രാഷ്‌ട്രീയത്തിന്റെ വക്‌താവാണ്‌ സുധാകരൻ.

കെപിസിസി പ്രസിഡന്റായി സുധാകരനെ നിയമിച്ചവർക്ക്‌ ഇതിന്‌ മറുപടി പറയാനുള്ള ബാധ്യതയുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.നാട്ടുകാർ ഇത്‌ അംഗീകരിക്കില്ല എന്ന്‌ മനസിലാക്കുന്നത്‌ നല്ലതാണ്‌. മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങൾക്ക് ദശാബ്‌ദങ്ങളായി അറിയുന്നതാണ്‌. അദ്ദേഹം കേരളത്തിലെ ഇടതുപക്ഷ തുടർഭരണത്തിന്‌ നേതൃത്വം കൊടുത്ത ഭരണാധികാരിയുമാണ്‌.

സ്വന്തം സ്‌ഥാനം ഉറപ്പിക്കാൻ മുഖ്യമന്ത്രിയെ പ്രതിദിനം കടന്നാക്രമിക്കുന്ന നിലയാണ്‌ സുധാകരന്‌. അത്‌ നിർത്തുന്നത്‌ കോൺഗ്രസിനും സുധാകരനും നല്ലതാകും.പൊതുജീവിതത്തിൽ കാത്തുസൂക്ഷിക്കേണ്ട സ്വഭാവഗുണമല്ല കെ സുധാകരനിലൂടെ പുറത്തുവരുന്നത്‌.

അടിച്ചു തൊഴിച്ചു ചവുട്ടിഎന്നൊക്കെയുള്ളത്‌ തെരുവുഗുണ്ടയുടെ ഭാഷയാണ്‌. കെപിസിസിയുടെ അധ്യക്ഷൻ ഈ നിലയിൽ തരം താണുപോയത്‌ ചരിത്രത്തിന്റെ വിരോധാഭാസമാണ്‌.മുഖ്യമന്ത്രി പിണറായി വിജയൻ പൊതുപ്രവർത്തനത്തിലൂടെ  ആർജ്ജിച്ചിട്ടുള്ള  വിശ്വാസത്തിന്റെ ഒരു മുദ്രയുണ്ട്‌. അതില്ലാതാക്കാനാണ്‌ ഈ അക്രമണങ്ങൾ നടത്തുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News