ലക്ഷദ്വീപില്‍ നിന്ന് മടങ്ങി അഡ്മിനിസ്ട്രേറ്റര്‍; പ്രതിഷേധം പുകയുന്നു

സന്ദര്‍ശനം പൂര്‍ത്തിയാക്കി അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ മടങ്ങി. ഇന്ന് രാവിലെയാണ് പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ നിന്ന് മടങ്ങിയത്. ലക്ഷദ്വീപിലെ സന്ദര്‍ശനം രണ്ട് ദിവസം കൂടി ബാക്കി നില്‍ക്കെയാണ് അഡ്മിനിസ്ട്രേറ്ററുടെ മടക്കം. ദാമന്‍ ആന്‍ഡ് ദിയു ദ്വീപിലേയ്ക്കാണ് പ്രഫുല്‍ ഖോഡ പട്ടേല്‍ പോയത്.

അതിനിടെ ലക്ഷദ്വീപില്‍ ബി ജെ പി ഓഫിസുകളില്‍ പ്രതിഷേധക്കാര്‍ കരി ഓയില്‍ ഒഴിച്ചു. കവരത്തിയിലെ രണ്ട് ബിജെപി ഓഫിസുകള്‍ക്ക് നേരെയും, ഭരണകൂടം സ്ഥാപിച്ച ഫ്ളക്സുകളിലുമാണ് കരിഓയില്‍ ഒഴിച്ചത്. ബിജെപിയുടെ ഗൂഢാലോചനയാണ് തനിക്കെതിരായി നടക്കുന്നതെന്ന് ചലചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താന പറഞ്ഞു. കേസുമായി സഹകരിക്കുമെന്നും ആയിഷ സുല്‍ത്താന വ്യക്തമാക്കി. കവരത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആയിഷ സുല്‍ത്താന ലക്ഷദ്വീപിലേക്ക് തിരിച്ചു. നാളെ ഹാജരാകാനാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News