കൊവിഡ് മൂന്നാം തരംഗം: ആറ്-എട്ട് ആഴ്ചയ്ക്കകമെന്ന് എയിംസ് ഡയറക്ടറുടെ മുന്നറിയിപ്പ്

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആറ്-എട്ട് ആഴ്ചയ്ക്കകമെന്ന് എയിംസ് ഡയറക്ടറുടെ മുന്നറിയിപ്പ്. ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കവെയാണ് കൊവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ മുന്നറിയിപ്പ് നൽകിയത്.

വൈറസിന്റെ മൂന്നാം തരംഗം ഒഴിവാക്കാൻ സാധിക്കില്ലെന്നും ഡോ. രൺദീപ് ഗുലേറിയ ചൂണ്ടിക്കാട്ടി.മൂന്നാം തരംഗത്തിന് മുന്നോടിയായി കൂടുതൽ ജനങ്ങൾക്ക് വാക്‌സിൻ നൽകുക എന്നതാണ് രാജ്യം നേരിടുന്ന വെല്ലുവിളിയെന്ന് ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.

കൊവിഡ് ഒന്ന്, രണ്ട് തരംഗത്തിൽ നിന്ന് ജനം ഒന്നും പഠിച്ചില്ല. അൺലോക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ ജനം നിരത്തിലിറങ്ങി തുടങ്ങി. ദേശീയ തലത്തിൽ കേസുകളുടെ എണ്ണം ഉയരാൻ സമയമെടുക്കും. എന്നാൽ ആറ്, എട്ട് ആഴ്ചകൾക്കുള്ളിൽ മൂന്നാം തരംഗം ഉണ്ടാകുമെന്നും ഇത് കുറച്ച് നാൾ നീണ്ടേക്കാമെന്നും ഡോ. ഗുലേറിയ അറിയിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here