സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ ഓപ്പണ്‍ സൊസൈറ്റി പ്രൈസ് കെ.കെ. ശൈലജ ടീച്ചർക്ക്

സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റിയുടെ 2021 ലെ ഓപ്പൺ സൊസൈറ്റി പ്രൈസ് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക്. വെള്ളിയാഴ്ച വിയന്നയിലാണ് പുരസ്‌കാര സമർപ്പണം.തത്ത്വചിന്തയുടെ ചരിത്രത്തിലെ അതികായനായ കാൾ പോപ്പർ, യു.എൻ സെക്രട്ടറി ജനറൽ കോഫി അന്നൻ, ചെക് പ്രസിഡന്റും നാടകകൃത്തുമായ വക്ലാവ് ഹാവൽ , ലോകപ്രശസ്ത സാമ്പത്തിക ചിന്തകൻ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് തുടങ്ങിയവരൊക്കെയാണ് ഈ പുരസ്‌കാരം മുൻപ് നേടിയിട്ടുള്ളത്.

2020ൽ നോബൽ പുരസ്‌കാര ജേതാവ് സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിനായിരുന്നു ഓപ്പൺ സൊസൈറ്റി പ്രൈസ് ലഭിച്ചത്.പൊതുപ്രവർത്തക എന്ന നിലയിലും വനിതാ നേതാവ് എന്ന നിലക്കും പൊതുജനാരോഗ്യത്തിനായി നടത്തിയ സേവനങ്ങൾക്കുള്ള ആദരമാണ് പുരസ്‌കാരമെന്ന് സംഘാടകർ പറഞ്ഞു.

കെ.കെ. ശൈലജ ടീച്ചറിന്‍റെ നേതൃത്വത്തിൽ കേരളത്തിൽ നടത്തിയ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലോക ശ്രദ്ധ നേടിയിരുന്നു. 2020 ജൂൺ 23 ന് ഐക്യരാഷ്ട്രസഭ കെ.കെ. ശൈലജ ടീച്ചറെ ആദരിച്ചിരുന്നു. ‘റോക്ക് സ്റ്റാർ ആരോഗ്യമന്ത്രി’ എന്നാണ് ഗാർഡിയൻ വിശേഷിപ്പിച്ചത്.

ബ്രിട്ടനിലെ പ്രോസ്‌പെക്ട് മാഗസിൻ 2020ലെ ലോകത്തെ മികച്ച ആശയങ്ങൾ സംഭാവന ചെയ്തവരുടെ പട്ടികയിൽ കെ.കെ. ശൈലജ ടീച്ചറെ തെരഞ്ഞെടുത്തിരുന്നു. ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്താ അർഡേനെ പിന്തള്ളിയാണ് കൊവിഡ് കാലത്തെ മികച്ച ആശയങ്ങൾ പ്രായോഗികതലത്തിൽ എത്തിച്ച മികച്ച 50 പേരിൽ നിന്ന് കെ.കെ. ശൈലജ ടീച്ചര്‍ ഒന്നാം സ്ഥാനത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News