വിജയ്-65′ ഫസ്റ്റ് ലുക്ക് ജൂണ്‍ 21 ന്

വിജയ്-65′ ഫസ്റ്റ് ലുക്ക് ജൂണ്‍ 21 ന് ‘മാസ്റ്റര്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് നടിക്കുന്ന ചിത്രത്തിന് താല്‍ക്കാലികമായി ‘വിജയ് -65’ എന്നാണ് പേര് വെച്ചിരിക്കുന്നത്.

മാസ്റ്റര്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് നടിക്കുന്ന ചിത്രത്തിന് താല്‍ക്കാലികമായി ‘വിജയ് -65’ എന്നാണ് പേര് വെച്ചിരിക്കുന്നത്. ‘കോലമാവ് കോകില’ അടുത്തുതന്നെ വരാനിരിക്കുന്ന ‘ഡോക്ടര്‍’ എന്നീ തമിഴ് ചിത്രങ്ങള്‍ക്ക് ശേഷം നെല്‍സന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ ഷൂട്ടിംഗ് പൂര്‍ത്തിയായി. വിജയും, നെല്‍സനും ആദ്യമായി ഒത്തുചേരുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് കോളിവുഡിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ‘സണ്‍ പിക്‌ചേഴ്‌സ്’ ആണ്.

‘മാസ്റ്റര്‍’ എന്ന ചിത്രത്തിന് ശേഷം ഈ ചിത്രത്തിനും അനിരുദ്ധ് തന്നെയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ജൂണ്‍ 21-ആം തീയതി തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് റിലീസ് ആവാന്‍ ഇരിക്കുന്നു. നിര്‍മ്മാണ കമ്പനി ഒഫീഷ്യലായി അറിയിച്ചിട്ടുള്ള ഈ വാര്‍ത്ത വിജയ് ആരാധകരെ ആഹ്‌ളാദത്തില്‍ ആ ഴ്ത്തും എന്നത് നിശ്ചയമാണ്! ചിത്രത്തിന്റെ ടൈറ്റില്‍ എന്തായിരിക്കും എന്നതാണ് വിജയ് ആരാധകരുടെ ഇപ്പോഴത്തെ മറ്റൊരു ചോദ്യം!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News