മൈക്ക് കൊണ്ട് പിണറായി വിജയനെ അച്ഛൻ ആക്രമിച്ചു എന്നത് കെട്ടുകഥ: സുധാകരൻ്റെ പ്രസ്താവന വേദനിപ്പിക്കുന്നതെന്ന് ജോബി ഫ്രാൻസിസ്

സുധാകരൻ്റെ പ്രസ്താവന വേദനിപ്പിക്കുന്നതെന്ന് ഫ്രാൻസിസിൻ്റെ മകൻ ജോബി ഫ്രാൻസിസ്. സുധാകരൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും മകൻ ജോബി ഫ്രാൻസിസ് കൈരളി ന്യൂസിനോട് പറഞ്ഞു.

അച്ഛൻ കത്തിയുമായി നടക്കുന്ന ആളായിരുന്നില്ല. പിൽക്കാലത്തും പിണറായി വിജയനുമായി അച്ഛന് സൌഹൃദമുണ്ടായിരുന്നു.മൈക്ക് കൊണ്ട് പിണറായി വിജയനെ അച്ഛൻ ആക്രമിച്ചു എന്നത് കെട്ടുകഥയായിരുന്നുവെന്നും ഫ്രാൻസിസിന്റെ മകൻ പറഞ്ഞു.

അദ്ദേഹം ഒരിക്കലും ആരെയും ഉപദ്രവിക്കുന്ന ആളല്ല.നാട്ടിലുള്ളവരോടൊക്കെ വലിയ കരുണ കാണിക്കുന്ന ആളായിരുന്നു. വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ കൂരാച്ചുകുണ്ടിൽ എത്തിയപ്പോൾ അച്ഛനെ വിളിച്ച് സംസാരിച്ചത് ഓർമയിലുണ്ട്. അദ്ദേഹത്തിന്റെ വിളിപ്പേര് പോലും ഓർത്തുകൊണ്ടായിരുന്നു അന്ന് പിണറായി വിജയൻ സംസാരിച്ചതെന്നും ഫ്രാൻസിസിന്റെ മകൻ പറഞ്ഞു.

ഫ്രാൻസിസ് കത്തിയും കൊണ്ട് നടക്കുന്ന ആളായിരുന്നുവെന്നും, അയാൾ പിണറായി വിജയനെ ആക്രമിച്ചെന്നും ഒഴിഞ്ഞുമാറിയതുകൊണ്ട് രക്ഷപ്പെട്ടുവെന്നുമായിരുന്നു സുധാകരൻ അഭിമുഖത്തിൽ പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News