ആര്യയുടെ ‘ടെഡി’ ക്ക് രണ്ടാം ഭാഗം ‍വരുന്നു

തമിഴിൽ റിലീസായി വിജയിച്ച പല ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങൾ വന്നു ആ ചിത്രങ്ങളും വിജയം കൈവരിച്ചിട്ടുണ്ട്. രജനികാന്തിന്റെ ‘എന്തിരൻ’, അജിത്തിന്റെ ‘ബില്ലാ’, വിക്രമിന്റെ ‘സ്വാമി’, സൂര്യയുടെ ‘സിങ്കം’ എന്നീ ചിത്രങ്ങളെ ആ പട്ടികയിൽ ഉൾപ്പെടുത്താം.

ഈ സാഹചര്യത്തിൽ ആര്യ അഭിനയിച്ചു അടുത്തയിടെ റിലീസായ ചിത്രമാണ് ‘ടെ ഡി’. OTT-യിൽ റിലീസായ ഈ ചിത്രം സിനിമ പ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റി വിജയചിത്രം ആയി മാറി.കുട്ടികളെ ഈ ചിത്രം അധികമായി ആകർഷിച്ചതും ഈ ചിത്രത്തിന്റെ വിജയത്തിന് ഒരു മുഖ്യകാരണമായി.

‘മിരുധൻ’, ‘ടിക്ക് ടിക്ക് ടിക്ക് ‘ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ശക്തി സൗന്ദർരാജൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ടെഡി’. ഈ ചിത്രത്തിൽ ആര്യയുടെ നായികയായി അഭിനയിച്ചത് ആര്യയുടെ ഭാര്യ സായിഷ തന്നെയാണ്. ഈ ചിത്രം നല്ല ലാഭം തന്നതിനാൽ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കുവാൻ തയ്യാറായി വരികയാണ് ‘ടെ ഡി’ ടീം! നടൻ ആര്യയും ഈ വാർത്തയെ സ്ഥിരീകരിച്ചിട്ടുണ്ട് . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ അറിയിപ്പു അടുത്ത് തന്നെ വരുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News