വായനയ്ക്ക് വിശാലമായ തലങ്ങളുണ്ടായിരിക്കണം: മന്ത്രി കെ രാജന്‍

വായന സര്‍വ്വതലങ്ങളിലും എത്തണമെന്നും അത് വിശാലമായിരിക്കണമെന്നും മന്ത്രി കെ രാജന്‍. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായനാ വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വായനയെന്നത് വെറുമൊരു ആചരണം മാത്രമായിരിക്കരുത്. വായനയുടെ അനുഭവം വളര്‍ത്തുന്നത് വിശാലമായ കാഴ്ചപ്പാടുകളുടെ ലോകം തുറന്നിടാന്‍ കഴിയുന്ന ഒരു ജനതയെയാണ്. വായനയിലേക്ക് കടക്കാന്‍ വിശാലമായ തണലൊരുക്കുന്ന ഇടങ്ങളാണ് ലൈബ്രറികള്‍. ഗ്രന്ഥശാലകളെ വളര്‍ത്തിയെടുക്കാന്‍ പി എന്‍ പണിക്കര്‍ വഹിച്ച പങ്ക് ചെറുതല്ലെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ എം എല്‍ എ പി ബാലചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി ടെക്‌നോളജീസ് ഫോര്‍ അക്കാദമിക്ക് ഇന്‍ക്ലൂഷന്‍ എന്ന പുസ്തകം പി എസ് സി അംഗം ടി ആര്‍ അനില്‍കുമാര്‍ പ്രകാശനം ചെയ്തു.

മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹന്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍ ചന്ദ്രബാബു, അക്കാദമിക് ലൈബ്രറി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ ആര്‍ അജിതന്‍, യൂണിവേഴ്‌സിറ്റി ലൈബ്രറേറിയന്‍ എ ടി ഫ്രാന്‍സിസ്
തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News