” മികച്ച കാലാവസ്ഥ, മികച്ച ചങ്ങാതി, നൈക്കിനൊപ്പം ബീച്ചില്‍ നിന്നും കീര്‍ത്തി സുരേഷ്! ചിത്രങ്ങള്‍ കാണാം!

മലയാളത്തില്‍ വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രമാണ് ചെയ്തിട്ടുള്ളതെങ്കിലും മലയാളികള്‍ക്കും പ്രിയപ്പെട്ടവളാണ് നടിയും മേനകയുടെ മകളുമായ കീര്‍ത്തി സുരേഷ്. തെലുങ്കിലും തമിഴിലുമാണ് കീര്‍ത്തി ഏറ്റവുമധികം സിനിമകള്‍ ചെയ്തിട്ടുള്ളത്. എന്നാലും കീര്‍ത്തിയുടെ സോഷ്യല്‍ മീഡിയ പേജ് നോക്കിയാല്‍, താരത്തെ മലയാളികള്‍ എത്ര സ്‌നേഹിക്കുന്നു എന്ന് അറിയാനാകും.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് കീര്‍ത്തി. ഇപ്പോഴിതാ, തന്റെ വളര്‍ത്തുനായ നൈക്കിനൊപ്പമുള്ള ഒരു പിക്‌നിക് ചിത്രം പങ്കുവയ്ക്കുകയാണ് താരം.

” മികച്ച കാലാവസ്ഥ, മികച്ച ചങ്ങാതി, ബീച്ചിലേക്കൊരു പിക്‌നിക്,” എന്നാണ് കീര്‍ത്തി കുറിക്കുന്നത്.

ലോക്ഡൗണ്‍ ആരംഭിക്കും മുന്‍പ് നാഗേഷ് കുകുനൂരിന്റെ ‘ഗുഡ് ലക്ക് സഖി’യില്‍ അഭിനയിച്ചുവരികയായിരുന്നു കീര്‍ത്തി. ചിത്രത്തില്‍ ഒരു ഷാര്‍പ്പ് ഷൂട്ടറുടെ വേഷത്തിലാണ് കീര്‍ത്തി എത്തുന്നത്. രജനികാന്ത് നായകനാവുന്ന ‘അണ്ണാതെ’ ആണ് കീര്‍ത്തിയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം.

മലയാളത്തില്‍ കീര്‍ത്തി അഭിനയിച്ച ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഈ ഓണത്തിന് തിയേറ്ററില്‍ എത്താനുള്ള ഒരുക്കത്തിലാണ്. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്‍ച്ച എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. താരസമ്പന്നമായ ചിത്രത്തില്‍ കീര്‍ത്തിയ്ക്ക് ഒപ്പം കളിക്കൂട്ടുകാരായ പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News