
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു. രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. മഴ ഒരു ദിവസം കവര്‍ന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ഒരു പന്ത് പോലും എറിയാതെയാണ് ആദ്യ ദിവസത്തെ മത്സരം ഉപേക്ഷിച്ചത്. ഇന്നും മഴ മുന്നറിയിപ്പിനിടയിലാണ് മത്സരം നടക്കുന്നത്. ആദ്യ സെഷന്‍ മഴ പെയ്യാതെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്കുശേഷം മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഒരു ദിവസം റിസര്‍വ് ഡേ ഉള്ളതിനാല്‍ ആദ്യ ദിവസം നഷ്ടപ്പെട്ട കളി അന്ന് നടക്കും. ഇനി മഴ വില്ലനാകുകയാണെങ്കില്‍ ടെസ്റ്റ് സമനിലയിലാകുകയും ഇരുടീമുകളും ട്രോഫി പങ്കിടുകയും ചെയ്യും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here