കോണ്‍ഗ്രസ് നേതാവ് പുഷ്പരാജന്റെ സഹോദരിയെ വനം മന്ത്രിയായിരിക്കെ തട്ടിക്കൊണ്ടു പോയ കെ സുധാകരനെ ഓര്‍ത്തെടുത്ത് മാധ്യമപ്രവര്‍ത്തകന്‍

ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ വക്താവാണ് സുധാകരന്‍ എന്നതിന് നിരവധി നേരനുഭവങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് കെ പി സി സി പ്രസിഡന്റ് പദവിയിലിരിക്കാന്‍ യോഗ്യതയില്ലാത്ത തരത്തിലുള്ള ഗുണ്ടാരാഷ്ട്രീയത്തിനുടമയായ സുധാകരന്റെ ക്രിമിനല്‍ സ്വഭാവം വെളിപ്പെടുത്തുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ആദ്യമേ പറയട്ടെ.. ഇതുവരെയുള്ള മാധ്യമ അനുഭവത്തില്‍ ഏറ്റവും നികൃഷ്ടനായി കാണുന്ന കേരളത്തിലെ രാഷ്ട്രീയ നേതാവ് ആരെന്ന് ചോദിച്ചാല്‍ ‘കെ സുധാകരന്‍’ എന്നല്ലാതെ മറ്റൊരു പേര് ആദ്യ ഒന്നില്‍ ഇല്ല.

ഇയാളുടെ അഭിമുഖത്തിന് കേരള മുഖ്യമന്ത്രി മറുപടി പറയേണ്ടിയിരുന്നോ എന്നൊരു ചോദ്യം ഇന്നലെ ഉയര്‍ന്നു വന്നു. വ്യക്തിപരമായി പിണറായി വിജയന് നേരെ അവഹേളനം നടത്തിയാല്‍ അതിന് പിണറായി വിജയന്‍ വ്യക്തിപരമായി തന്നെ മറുപടി നല്‍കണം. മുഖ്യമന്ത്രി എന്ന പദവി അതിന് തടസ്സമാകുന്നത് എന്തിന് എന്നാണ് അതിനുള്ള ഉത്തരം.

കോണ്‍ഗ്രസുകാര്‍ തറവാട് തിരികെ പിടിക്കാന്‍ പവനായി അധോലോകത്ത് നിന്ന് വന്നിറങ്ങിയതിന്റെ ആവേശത്തില്‍ അര്‍മാദിച്ചു നില്‍ക്കുന്ന കാലത്ത് തന്റെ പഴയകാല വീരചരിത്രങ്ങള്‍ വിളമ്പി ആകെ ഒന്ന് ആളാകാന്‍ നോക്കിയതാകണം സുധാകരന്‍. അതും ഇപ്പോള്‍ പഴയ കെ എസ് യു പ്രവര്‍ത്തകന്‍ ചതിച്ചതാണെന്നു പറഞ്ഞു പഴി മാധ്യമങ്ങള്‍ക്ക് മേല്‍ കെട്ടി വച്ചിരിക്കുന്നു ഇയാള്‍.

ഇത് പറയുമ്പോഴാണ്, തന്റെ പേരില്‍ ഉയര്‍ന്നു വന്നിട്ടുള്ള നിരവധി കൊലപാതക, അക്രമ വിളയാട്ടങ്ങളില്‍ ഒന്നിനെ പുറത്തു കൊണ്ടുവന്ന മാധ്യമ റിപ്പോര്‍ട്ടിനെ കൊല ചെയ്യാന്‍ തലസ്ഥാനത്തെ ചില മാധ്യമ പ്രവര്‍ത്തകരുടെ തന്നെ സഹായത്തോടെ സുധാകരന്‍ നടത്തിയ വിജയകരമായ ശ്രമം വീണ്ടും ഓര്‍മ്മ വരുന്നത്.

വനം മന്ത്രിയായിരുന്ന സുധാകരന്‍ ഇരുപതിലധികം തവണ സര്‍ക്കാര്‍ ചെലവില്‍ ചെന്നൈയിലേക്ക് നടത്തിയ വിമാനയാത്രയുമായി ബന്ധപ്പെട്ട തെളിവുകള്‍ നിരത്തി ntv തയ്യാറാക്കിയ അണിയറയിലെ റിപ്പോര്‍ട്ട്. തന്റെ സഹോദരിയെ ജോലി വാഗ്ദാനം ചെയ്ത് സുധാകരന്‍ ‘തട്ടിക്കൊണ്ട് പോയതായി'(2.0) കോണ്‍ഗ്രസ് നേതാവ് പുഷ്പരാജന്‍ പരാതി പറയുന്നു. അവരെ ആദ്യം കര്‍ണാടകയിലും, പിന്നീട് ചെന്നൈയിലും താമസിപ്പിച്ചിരിക്കുകയാണ് സുധാകരന്‍ എന്ന് വെളിപ്പെടുന്നു. മന്ത്രിയായിരിക്കെ ‘ചെന്നൈയിലെ ചിന്ന വീട്ടി’ലേക്കുള്ള സുധാകരന്റെ ഔദ്യോഗിക യാത്രകള്‍ പുറത്ത് കൊണ്ടു വരുന്ന റിപ്പോര്‍ട്ട് തയ്യാറാക്കി അണിയറ സൂര്യാ ടി വി യ്ക്ക് നല്‍കുന്നു.

‘സുധാകരേട്ടന്‍’എന്ന് തികച്ചും വിളിക്കാത്ത തലസ്ഥാനത്തെ ചില മാധ്യമ പ്രവര്‍ത്തകരും സൂര്യയിലെ ‘തത്പര കക്ഷിയായ’ മറ്റൊരു ജീവനക്കാരനും ചേര്‍ന്ന ഗൂഡാലോചന ആ റിപ്പോര്‍ട്ടിനെ കൊല ചെയ്തു.

പിന്നീട് പുഷ്പരാജിന്റെ കാല് തല്ലിയൊടിച്ച് മാധ്യമപ്രവര്‍ത്തകരല്ലാത്ത സുധാകര ഗുണ്ടകള്‍ ആ വാര്‍ത്തയുടെ കൂമ്പ് തന്നെയടച്ചു. ഇന്ന്, മാധ്യമ പ്രവര്‍ത്തകരുടെ മേല്‍ അധികാരഭാവത്തോടെ കടന്ന് കയറുന്ന സുധാകരനെ ശ്രദ്ധിച്ചില്ലേ? അയാളുടെ എല്ലിന്‍ കഷണങ്ങള്‍ക്കു പിന്നാലെ പോയ മാധ്യമ പ്രവര്‍ത്തകരുടെ നിലവാരത്തില്‍ മറ്റുള്ളവരെയും കാണുകയാണിയാള്‍. പഴയകാല തന്ത്രങ്ങള്‍ ഇക്കാലത്ത് വിലപ്പോകില്ലെന്ന് ഇയാളോട് ആരെങ്കിലും പറഞ്ഞു നല്‍കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News