മണിമലയില്‍ വെട്ടേറ്റ എസ്‌ഐയുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും: മന്ത്രി വി എന്‍ വാസവന്‍

കോട്ടയം മണിമലയിൽ വെട്ടേറ്റ എസ്‌ഐ – ഇ ജി വിദ്യാധരനെ മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു. ചികിത്സാച്ചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് എസ്‌ഐയ്ക്ക് വെട്ടേറ്റത്.

വധശ്രമ കേസിലെ പ്രതി അജിന്‍റെ പിതാവ് പ്രസാദാണ് എസ് ഐ വിദ്യാധരനെ വെട്ടിയത്. പ്രതികളായ അജിനേയും പ്രസാദിനേയും പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം, പൊലീസിന്‍റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കേസുകളാണ് പ്രസാദിനെതിരെ ചുമത്തിയത്.

മണിമല പൊലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളാവൂർ ചുവട്ടടിപ്പാറയിലാണ് സംഭവം. അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അജിൻ വീട്ടിലുണ്ടെന്ന വിവരത്തെ തുടർന്ന് രാവിലെ ആറരയോടെയാണ് പൊലീസ് സംഘം എത്തിയത്.

പ്രതിയെ പിടികൂടുന്നതിനിടെ പിതാവ് പ്രസാദ് ഗ്രേഡ് എസ്‌ഐ -ഇ ജി വിദ്യാധരനെ വെട്ടുകയായിരുന്നു. മുഖത്ത് പരുക്കേറ്റ വിദ്യാധരനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here